“ഹ​മാ​സ് തീ​വ്ര​വാ​ദ ഗ്രൂ​പ്പി​നെ തു​ട​ച്ചു​നീ​ക്കും; പ​ക്ഷേ ഗാ​സ പി​ടി​ച്ചെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ല’

വാ​ഷിം​ഗ്ട​ൺ: ഗാ​സ പി​ടി​ച്ച​ട​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്നും എ​ന്നാ​ൽ ഹ​മാ​സ് തീ​വ്ര​വാ​ദ ഗ്രൂ​പ്പി​നെ ഇ​ല്ലാ​താ​ക്കാ​ൻ ആ​വ​ശ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​മെ​ന്നും യു​എ​ന്നി​ലെ ഇ​സ്ര​യേ​ൽ അം​ബാ​സ​ഡ​ർ ഗി​ലാ​ഡ് എ​ർ​ദാ​ൻ.

ഗാ​സ അ​ധി​നി​വേ​ശ​ത്തി​നെ​തി​രെ ഇ​സ്ര​യേ​ലി​ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​മ​ർ​ശം.

“ഞ​ങ്ങ​ൾ​ക്ക് ഗാ​സ പി​ടി​ച്ചെ​ടു​ക്കാ​നോ ഗാ​സ​യി​ൽ തു​ട​രാ​നോ താ​ത്പ​ര്യ​മി​ല്ല, പ​ക്ഷേ ഞ​ങ്ങ​ളു​ടെ നി​ല​നി​ൽ​പ്പി​നാ​യാ​ണ് ഞ​ങ്ങ​ൾ പോ​രാ​ടു​ന്ന​ത്. അ​തി​നാ​ൽ ബൈ​ഡ​ൻ പ​റ​ഞ്ഞ​തു​പോ​ലെ ഹ​മാ​സി​നെ തു​ട​ച്ചു​നീ​ക്കു​ക എ​ന്ന​താ​ണ് ഏ​ക മാ​ർ​ഗം. അ​വ​രെ ഇ​ല്ലാ​താ​ക്കാ​ൻ ആ​വ​ശ്യ​മാ​യ​തെ​ല്ലാം ചെ​യ്യും.’- എ​ർ​ദാ​ൻ സി​എ​ൻ​എ​ന്നി​നു ന​ല്കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

ഇ​സ്രാ​യേ​ൽ ഹ​മാ​സി​നെ ഉ​ന്മൂ​ല​നം ചെ​യ്താ​ൽ ഗാ​സ മു​ന​മ്പി​ൽ ആ​രാ​ണ് ഭ​രി​ക്കേ​ണ്ട​തെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ, യു​ദ്ധ​ത്തി​ന് ശേ​ഷം ഒ​രു ദി​വ​സം എ​ന്ത് സം​ഭ​വി​ക്കു​മെ​ന്ന് ചി​ന്തി​ക്കു​ന്നി​ല്ലെ​ന്നാ​ണ് എ​ർ​ദാ​ൻ പ​റ​ഞ്ഞ​ത്.

 

Related posts

Leave a Comment