പറ്റിപ്പോയ തെറ്റിന്..! വീട്ടമ്മയോട് മോശമായി പെരുമാറിയ ശേഷം ഒളിവിൽ പോയയാൾ മരിച്ച നിലയിൽ; സമീപത്തെ വനത്തിൽ ബാബുവിനെ തുങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്

മു​ക്കൂ​ട്ടു​ത​റ: വീ​ട്ട​മ്മ​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ൾ ഒ​ളി​വി​ൽ പോ​യ ആ​ളെ വ​ന​ത്തി​നു​ള​ളി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ണ​പി​ലാ​വ് പു​ളി​ച്ചു​മാ​ക്ക​ൽ ബാ​ബു (52) വി​നെ​യാ​ണ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ പാ​ണ​പി​ലാ​വ് വ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ദി​ന​ത്തി​ൽ ശോ​ഭാ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി വീ​ട്ട​മ്മ​യു​ടെ കു​ട വാ​ങ്ങി​യ​ത് തി​രി​കെ കൊ​ടു​ക്കാ​നാ​യി ചെ​ന്ന​പ്പോ​ൾ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്നാ​യി​രു​ന്നു പ​രാ​തി. സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ പോ​ലീ​സെ​ത്തി​യ​പ്പോ​ൾ ഒ​ളി​വി​ൽ പോ​യ​തി​ന് എ​രു​മേ​ലി പോ​ലീ​സ് കേ​സെ​ടു​ത്തി​രുന്നു.

സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ർ പ്ര​ദേ​ശ​ത്തെ വ​ന​ത്തി​നു​ള​ളി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.

Related posts