റെയിൽവേ സ്റ്റേഷനിലെത്തിയ പാ​ഴ്‌​സ​ല്‍ ക​വ​റി​ന്‍റെ ഒ​രു​ഭാ​ഗം പൊ​ട്ടി​യ നിലയിൽ; പരിശോധനയിൽ എക്സൈസ് കണ്ടെത്തിയത് മൂ​ന്ന​ര​ല​ക്ഷം രൂ​പ​യു​ടെ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍


കൊ​ച്ചി: ട്രെ​യി​ന്‍ മാ​ര്‍​ഗം എ​ത്തി​ച്ച മൂ​ന്ന​ര​ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി. എ​റ​ണാ​കു​ളം നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ ഇ​ന്നു​രാ​വി​ലെ ആ​ര്‍​പി​എ​ഫും എ​ക്‌​സൈ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പാ​ഴ്‌​സ​ലാ​യി എ​ത്തി​ച്ച നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി​യ​ത്.

ബം​ഗ​ളൂ​രു​വി​ല്‍നി​ന്നും നി​ഷാ​ദ് എ​ന്ന വ്യാ​ജ​പ്പേ​രി​ല്‍ എ​റ​ണാ​കു​ള​ത്തേ​ക്ക് പാ​ഴ​സ​ലാ​യി അ​യ​ച്ച ര​ണ്ടു ബ​ണ്ടി​ലു​ക​ളി​ലാ​യി എ​ട്ടു​ചാ​ക്ക് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​ത്.

എ​റ​ണാ​കു​ള​ത്ത് കൈ​പ്പ​റ്റേ​ണ്ടി​യി​രു​ന്ന പേ​രും നി​ഷാ​ദ് എ​ന്നു​ത​ന്നെ​യാ​ണ് ന​ല്കി​യി​രു​ന്ന​ത്. ബ​ന്ധ​പ്പെ​ടാ​ന്‍ ന​ല്കി​യ ഫോ​ണ്‍ ന​മ്പ​ര്‍ വ്യാ​ജ​മാ​ണെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

പാ​ഴ്‌​സ​ല്‍ ക​വ​റി​ന്‍റെ ഒ​രു​ഭാ​ഗം പൊ​ട്ടി​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് തോ​ന്നി​യ സം​ശ​യ​ത്തി​ലാ​ണ് തു​റ​ന്നു​പ​രി​ശോ​ധി​ച്ച​ത്. ഓപ്പ​ണ്‍ മാ​ര്‍​ക്ക​റ്റി​ല്‍ മൂ​ന്ന​ര​ല​ക്ഷ​ത്തോ​ളം രൂ​പ ഇ​തി​നു വ​രു​മെ​ന്ന് എ​ക്‌​സൈ​സ് സം​ഘം അ​റി​യി​ച്ചു.

 

Related posts

Leave a Comment