ചതിച്ചത് ബന്ധുക്കളോ, അതോ കള്ളനോ! വി​വാ​ഹ വീ​ട്ടി​ല്‍​ മോ​ഷ​ണം; കവർന്നത്ത്  30 പ​വ​ന്‍; രാത്രിയിൽ വീട്ടിലെത്തിയ വിരുന്നുകാരെ ആഭരണങ്ങൾ  കാണിച്ചു കൊടുത്തിരുന്നെന്ന് വീട്ടുകാർ

നാ​ദാ​പു​രം : വ​ള​യം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ വാ​ണി​മേ​ല്‍ വെ​ള്ളി​യോ​ട് വി​വാ​ഹ വീ​ട്ടി​ല്‍ മോ​ഷ​ണം. 30 പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ടു.

വെ​ള്ളി​യോ​ട് സ്വ​ദേ​ശി മീ​ത്ത​ലെ ന​ടു​വി​ല​ക്ക​ണ്ടി​യി​ല്‍ ഹാ​ഷിം കോ​യ ത​ങ്ങ​ളു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.ഇ​ന്ന് ന​ട​ക്കു​ന്ന മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് വീ​ട്ടി​ലെ കി​ട​പ്പു മു​റി​യി​ല്‍ സൂ​ക്ഷി​ച്ചു​വ​ച്ച സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ന​ഷ്ട​മാ​യ​ത്.

വെ​ള്ളി​യാ​ഴ്ച്ച രാ​ത്രി 10 മ​ണി​ക്ക് ശേ​ഷ​മാ​ണ് ആ​ഭ​ര​ണ​ങ്ങ​ള്‍ ന​ഷ്ട​മാ​യ വി​വ​രം വീ​ട്ടു​കാ​ര്‍ അ​റി​യു​ന്ന​ത്. വ​ള​യം എ​സ്ഐ അ​നീ​ഷ് വ​ട​ക്കേ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍​പോ​ലീ​സ് വീ​ട്ടി​ലെ​ത്തി പ​രിശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്.

രാ​ത്രി പ​ത്ത് മ​ണി വ​രെ വീ​ട്ടി​ലെ​ത്തി​യ വി​രു​ന്നു​കാ​ര്‍​ക്ക് ആ​ഭ​ര​ണ​ങ്ങ​ള്‍ കാ​ണി​ച്ചു കൊ​ടു​ത്തി​രു​ന്നു. ആ​ഭ​ര​ണ​ങ്ങ​ള്‍ കാ​ണാ​താ​യ​തി​ന് പി​ന്നാ​ലെ വീ​ട്ടു​കാ​ര്‍ വ​ള​യം പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് പു​ല​ര്‍​ച്ചെ നാ​ല് മ​ണി​യോ​ടെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.​

ഡോ​ഗ്, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രു​ടെ സേ​വ​നം തേ​ടി​യി​ട്ടു​ണ്ടെ​ന്ന് വ​ള​യം എ​സ്‌​ഐ പ​റ​ഞ്ഞു. പോ​ലീ​സ് വീ​ട്ടു​കാ​രി​ല്‍ നി​ന്ന് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

 

Related posts

Leave a Comment