വഴിയിൽ തടഞ്ഞു നിർത്തി പതിമൂന്നുകാരിയെ കയറിപിടിച്ചു; അമ്പത്തെട്ടുകാരനായ വാവാച്ചനെ അകത്താക്കി പോലീസ്


അ​ടി​മാ​ലി: പതിമൂന്നുകാ​രി​യെ അ​പ​മാ​നി​ച്ച കേ​സി​ൽ അന്പത്തെട്ടു കാ​ര​ൻ അ​റ​സ്റ്റി​ൽ. ക​ല്ലാ​ർ എ​ട്ടേ​ക്ക​ർ ചു​ണ്ടേ​ക്കാ​ട​ൽ വാ​വ​ച്ച​നെ​യാ​ണ് അ​ടി​മാ​ലി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സൂ​ളി​ൽ ന​ട​ന്ന കൗ​ണ്‍​സ ലിം​ഗി​ലാ​ണ് വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. അ​ധ്യാ​പ​ക​ർ ഇ​ക്കാ​ര്യം ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ച്ചു.

ചൈ​ൽ​ഡ് ലൈ​ൻ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പെ​ണ്‍​കു​ട്ടി​യി​ൽ നി​ന്നു മ​ജി​സ്ട്രേ​ട്ട് ര​ഹ​സ്യമൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

വ​ഴി​യി​ൽ ത​ട​ഞ്ഞു നി​ർ​ത്തി ക​യ​റിപ്പിടി​ച്ചു എ​ന്നാ​ണ് മൊ​ഴി. പോ​ക്സോ ആ​ക്‌ട് പ്രകാരം അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment