ഓൺലൈൻ പണം കൈമാറ്റം: ചാർജ് ഈടാക്കേണ്ടെന്നു റിസർവ് ബാങ്ക്

മുംബൈ: റി​​​യ​​​ൽ ടൈം ​​​ഗ്രോ​​​സ് സെ​​​റ്റി​​​ൽ​​​മെ​​​ന്‍റ് സി​​​സ്റ്റ​​​ത്തി​​​നും (ആ​​​ർ​​​ടി​​​ജി​​​എ​​​സ്) നാ​​​ഷ​​​ണ​​​ൽ ഇ​​​ല​​​ക്‌​​ട്രോ​​​ണി​​​ക് ഫ​​​ണ്ട്സ് ട്രാ​​​ൻ​​​സ്ഫ​​​റി​​​നും (എ​​​ൻ​​​ഇ​​​എ​​​ഫ് ടി) ​​​ഈ​​​ടാ​​​ക്കി​​​യി​​​രു​​​ന്ന ചാ​​​ർ​​​ജു​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ. ബാ​​​ങ്കു​​​ക​​​ൾ അ​​​വ​​​രു​​​ടെ ഇ​​​ട​​​പാ​​​ടു​​​കാ​​​രി​​​ൽ​​​നി​​​ന്നു സ്വീ​​​ക​​​രി​​​ക്കു​​​ന്ന ചാ​​​ർ​​​ജു​​​ക​​​ളി​​​ലും കു​​​റ​​​വ് വ​​​രു​​​ത്ത​​​ണ​​​മെ​​​ന്നും ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച നി​​​ർ​​​ദേ​​​ശം ഒ​​​രാ​​​ഴ്ച​​​യ്​​​ക്കു​​​ള്ളി​​​ൽ ബാ​​​ങ്കു​​​ക​​​ൾ​​​ക്കു ന​​​ൽ​​​കു​​​മെ​​​ന്നും റി​​​സ​​​ർ​​​വ് ബാ​​​ങ്ക് അ​​​റി​​​യി​​​ച്ചു.

ഓണ്‍ലൈ​​​ൻ സാ​​​ന്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ൾ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കാ​​നാ​​​ണ് റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ പു​​​തി​​​യ ന​​​ട​​​പ​​​ടി.​ ര​​​ണ്ടു ല​​​ക്ഷം വ​​​രെ​​​യു​​​ള്ള തു​​​ക​​​യു​​​ടെ വി​​​നി​​​മ​​​യ​​​ത്തി​​​നാ​​​ണ് എ​​​ൻ​​​ഇ​​​എ​​​ഫ് ടി. ​​​ര​​​ണ്ടു ല​​​ക്ഷ​​​ത്തി​​​ൽ​​ കൂ​​​ടി​​​യ തു​​​ക​​​യു​​​ടെ വി​​​നി​​​മ​​​യ​​​മാ​​​ണ് ആ​​​ർ​​​ടി​​​ജി​​​എ​​​സി​​​ലൂ​​​ടെ ന​​​ട​​​ത്താ​​​റു​​​ള്ള​​​ത്. രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ ബാ​​​ങ്കാ​​​യ എ​​​സ്ബി​​​എെ എ​​​ൻ​​​ഇ​​​എ​​​ഫ് ടി ​​​ഇ​​​ട​​​പാ​​​ടു​​​ക​​​ൾ​​​ക്ക് ഒ​​​രു രൂ​​​പ​ മു​​​ത​​​ൽ അ​​​ഞ്ചു രൂ​​​പ​​​വ​​​രെ​​​യും ആ​​​ർ​​​ടി​​​ജി​​​എ​​​സ് ഇ​​​ട​​​പാ​​​ടു​​​ക​​​ൾ​​​ക്ക് അ​​​ഞ്ചു​​​രൂ​​​പ​ മു​​​ത​​​ൽ 50 രൂ​​​പ​​​വ​​​രെ​​​യു​​​മാ​​​ണ് ചാ​​​ർ​​​ജ് ഈ​​​ടാ​​​ക്കു​​​ന്ന​​​ത്.

എ​​​ടി​​​എം മെ​​​ഷീ​​​ൻ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​നു ചാ​​​ർ​​​ജ് ഈ​​​ടാ​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ക​​​മ്മി​​​റ്റി​​​യെ​​​യും റി​​​സ​​​ർ​​​വ് ബാ​​​ങ്ക് നി​​​യോ​​​ഗി​​​ച്ചു. “രാ​​​ജ്യ​​​ത്ത് എ​​​ടി​​​എം ഉ​​​പ​​​യോ​​​ഗം അ​​​നു​​​ദി​​​നം വ​​​ർ​​​ധി​​​ക്കു​​​ക​​​യാ​​​ണ്. എ​​​ന്നാ​​​ൽ, ഇ​​​തോ​​​ടൊ​​​പ്പം​​​ത​​​ന്നെ എ​​​ടി​​​എം ഇ​​​ട​​​പാ​​​ടു​​​ക​​​ൾ​​ക്ക് ഏ​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന ചാ​​​ർ​​​ജ് പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മു​​​യ​​​രു​​​ന്നു​​​ണ്ട്.

ഈ ​​​വി​​​ഷ​​​യം പ​ഠിക്കാ​​​നും ആ​​​വ​​​ശ്യ​​​മാ​​​യ റി​​​പ്പോ​​​ർ‌​​​ട്ട് ന​​​ൽ​​​കാ​​​നും ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സി​​​ഇ​​​ഒ ചെ​​​യ​​​ർ​​​മാ​​​നാ​​​യ ക​​​മ്മി​​​റ്റി​​​യെ നി​​​യോ​​​ഗി​​​ക്കു​​​ക​​​യാ​​​ണ്’’- റി​​​സ​​​ർ​​​വ് ബാ​​​ങ്ക് പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. ര​​​ണ്ടു മാ​​​സ​​​ത്തി​​​ന​​​കം റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നാ​​​ണ് ക​​​മ്മി​​​റ്റി​​​യോ​​​ടു നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ക​​​മ്മി​​​റ്റി​​​യു​​​ടെ കാ​​​ലാ​​​വ​​​ധി​​​യും ഘ​​​ട​​​ന​​​യും ഒ​​​രാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​മെ​​​ന്നും റി​​​സ​​​ർ​​​വ് ബാ​​​ങ്ക് അ​​​റി​​​യി​​​ച്ചു.

Related posts