ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ​യു​ള്ള പരമ്പര ഇ​ന്ത്യ​ക്കു നേ​ട്ട​മായി​ല്ല: ഹ​ർ​ഭ​ജ​ൻ

ന്യൂ​ഡ​ൽ​ഹി: ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ ഇ​ന്ത്യൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ഹോം ​സീ​രീ​സ് കൊ​ണ്ടു ടീ​മി​ന് നേ​ട്ട​മൊ​ന്നു​മു​ണ്ടാ​യി​ല്ലെ​ന്ന് ഹ​ർ​ഭ​ജ​ൻ സിം​ഗ്. ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ​യു​ള്ള പ​ര​ന്പ​ര ക​ഴി​ഞ്ഞ​തേ ഇ​ന്ത്യ​ൻ ടീം ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലേ​ക്കു പ​റ​ക്കു​ക​യാ​യി​രു​ന്നു.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക​തി​രേ​യു​ള്ള ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ൾ​ക്കു മു​ന്പ് ഇ​ന്ത്യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ഒ​രു സ​ന്നാ​ഹ മ​ത്സ​രം പോ​ലും ന​ട​ത്തി​യി​ല്ല. ഇ​തി​ന്‍റെ കു​റ​വ് പ്ര​ക​ട​ന​ത്തി​ലും ബാ​ധി​ച്ചു. മൂ​ന്നു ടെ​സ്റ്റു​ക​ളു​ടെ പ​ര​ന്പ​ര​യി​ൽ ആ​ദ്യ ര​ണ്ടു ക​ളി​യും തോ​റ്റ് ഇ​ന്ത്യ പ​ര​ന്പ​ര ന​ഷ്ട​മാ​ക്കി. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​നു മു​മ്പ് ഇ​ന്ത്യ​ൻ ടീ​മി​ലെ പ്ര​ധാ​ന ക​ളി​ക്കാ​ർ അ​വി​ടെ​യെ​ത്ത​ണ​മാ​യി​രു​ന്നു​വെ​ന്നും ഹ​ർ​ഭ​ജ​ൻ പ​റ​ഞ്ഞു. ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ​യു​ള്ള ഹോം ​സീ​രീ​സ് കൊ​ണ്ട് ഒ​രു ത​ര​ത്തി​ലു​ള്ള നേ​ട്ട​വും സ്വ​ന്ത​മാ​ക്കാ​ൻ ടീ​മി​നാ​യി​ല്ലെ​ന്നും ഇ​ന്ത്യ​ൻ ഓ​ഫ് സ്പി​ന്ന​ർ പ​റ​ഞ്ഞു.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലേ​ക്കു​ള്ള ത​യാ​റെ​ടു​പ്പി​ന് ധ​ർ​മ​ശാ​ല​യി​ലെ​ങ്കി​ലും പ​രി​ശീ​ല​നം ന​ട​ത്താ​മാ​യി​രു​ന്നു​വെ​ന്നും ഹ​ർ​ഭ​ജ​ൻ പ​റ​ഞ്ഞു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലേ​തു​പോ​ലെ ഉ​യ​ർ​ന്ന പ്ര​ദേ​ശം, ത​ണു​ത്ത അ​ന്ത​രീ​ക്ഷം, പേ​സി​ന്‍റെ ഒ​പ്പം പ​ന്തി​ന്‍റെ ബൗ​ണ്‍സും ധ​ർ​മ​ശാ​ല​യി​ൽ പ​രി​ശീ​ല​നം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ൽ പ​ഠി​ച്ചെ​ടു​ക്കാ​മാ​യി​രു​ന്നു.

Related posts