ഹാര്‍ഡ് ഡിസ്‌ക് കായലില്‍ ഇട്ടെന്നു പറയുന്നത് നുണക്കഥയോ ! മത്സ്യത്തൊഴിലാളികളുടെ വാദത്തിനു പിന്നിലും അട്ടിമറി ശ്രമമെന്നു സംശയം…

മുന്‍ മിസ് കേരള വിജയികളുടെ അപകടമരണവുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവായ ഹാര്‍ഡ് ഡിസ്‌ക്ക് നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് കായലില്‍ എറിഞ്ഞുവെന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരങ്ങള്‍.

ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഹാര്‍ഡ് ഡിസ്‌ക് വലയില്‍ കുരുങ്ങിയെന്നും തിരികെ കായലിലിട്ടെന്നും പറഞ്ഞ മത്സ്യത്തൊഴിലാളികളുടെ വാദം കളവാണെന്നാണ് പുതിയ നിഗമനം.

യഥാര്‍ഥ ഡിവിആര്‍ ഒളിപ്പിച്ചിരിക്കാമെന്നും ഇത് വിദേശത്തേക്ക് കടത്താനും സാധ്യത ഏറെയാണെന്നും പോലീസ് അനുമാനിക്കുന്നു.

വിഐപിയെ രക്ഷിക്കാനാണ് ഈ ഹാര്‍ഡ് സിസ്‌കുകള്‍ മാറ്റിയത്. നാടകം കളിച്ച് അത് കായലില്‍ എറിഞ്ഞുവെന്ന് വരുത്തുകയായിരുന്നു നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടില്‍ എന്നായിരുന്നു റിപ്പോര്‍ട്ട്.

ഈ ഹാര്‍ഡ് ഡിസ്‌ക് ഉപയോഗിച്ച് ഭാവിയില്‍ വിഐപിയെ ബ്ലാക് മെയില്‍ ചെയ്യാനും കഴിയും. ഈ വാര്‍ത്തയ്ക്ക് പിന്നാലെയാണ് മത്സ്യത്തൊഴിലാളിയുടെ അവകാശ വാദം എത്തിയത്.

ഇതിന് പിന്നിലും ചില ഉന്നതരാണെന്നാണ് സൂചന. ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തിയാല്‍ നമ്പര്‍ 18 ഹോട്ടലില്‍ നടന്ന സംഭവങ്ങളുടെ ചുരുളഴിയും.

ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിനു സമീപത്തുവച്ചാണു തിങ്കളാഴ്ച ഹാര്‍ഡ് ഡിസ്‌ക് കിട്ടിയതെന്നും അതു തിരികെയിട്ടെന്നുമാണു തൊഴിലാളികള്‍ പറഞ്ഞത്.

ഇതേത്തുടര്‍ന്നാണു കായലില്‍ സ്‌കൂബ ഡൈവിങ് സംഘത്തെക്കൊണ്ടു പോലീസ് തിരച്ചില്‍ നടത്തിയെങ്കിലം ഒന്നും കിട്ടിയില്ല.

ഡിസ്‌ക് വലയില്‍ കുടുങ്ങിയെന്നു പറഞ്ഞ തോപ്പുംപടി സ്വദേശിയേയും തെരച്ചിലില്‍ ഒപ്പംകൂട്ടി. ഹാര്‍ഡ് ഡിസ്‌കിന്റെ ചിത്രം പോലീസ് അജയനെ കാണിച്ചു.

അതുപോലൊന്നാണു വലയില്‍ കിട്ടിയതെന്നായിരുന്നു മറുപടി. ഈ മൊഴിയിലും പൊലീസിന് സംശയം ഏറെയാണ്.

ഈ സംശയത്തിലേക്ക് അന്വേഷണമെത്തിയാല്‍ വീണ്ടും പ്രമുഖര്‍ കുടുങ്ങും. ഇത് മനസ്സിലാക്കിയാണ് പുതിയ കഥ എത്തിയത്.

സംഭവത്തിനു മുമ്പുള്ള രാത്രിയില്‍ ഹോട്ടലില്‍ നടന്നതെന്താണെന്നു തിരിച്ചറിയാന്‍ ഹാര്‍ഡ് ഡിസ്‌കിലെ വിവരങ്ങള്‍ ഉപകരിക്കുമായിരുന്നു.

പാര്‍ട്ടിയില്‍ പങ്കെടുത്തവരില്‍ നിന്ന് എന്തെങ്കിലും വിവരം കിട്ടുമോ എന്നു പൊലീസ് പരിശോധിക്കുന്നുണ്ട്. ഡിസ്‌ക് കായലിലെറിയാനായി സഞ്ചരിച്ചെന്നു ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞ ഇന്നോവ കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മിസ് കേരള മത്സര ജേതാക്കളായ മോഡലുകളുടെ അപകട മരണത്തില്‍ ദുരൂഹതയില്ലെന്ന അന്വേഷണ സംഘത്തിന്റെ ആദ്യ നിലപാടു തിരുത്തി കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്.നാഗരാജു രംഗത്തു വന്നിരുന്നു.

കേസ് സിബിഐയ്ക്ക് വിടണമെന്ന തരത്തില്‍ മോഡലുകളുടെ കുടുംബം രംഗത്തെത്തിയതോടെയാണ് പുതിയ കഥകള്‍ ചിലര്‍ പടച്ചുവിടുന്നത്.

കായലില്‍ എറിഞ്ഞുവെന്ന് വരുത്തുകയായിരുന്നു നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടില്‍ എന്നാണ് സൂചന. ഈ ഹാര്‍ഡ് ഡിസ്‌ക് ഉപയോഗിച്ച് ഭാവിയില്‍ വിഐപിയെ ബ്ലാക് മെയില്‍ ചെയ്യാനും കഴിയും.

ഹോട്ടലിലെ ദൃശ്യങ്ങള്‍ നശിപ്പിച്ചതാണു കേസ് ദുരൂഹമാക്കിയത്. അപകടം നടന്നപ്പോള്‍ മോഡലുകളുടെ കാറിനെ മറ്റൊരു കാറില്‍ പിന്തുടര്‍ന്ന സൈജു എം. തങ്കച്ചന്‍, അപകടത്തില്‍ അകപ്പെട്ട വാഹനം ഓടിച്ച അബ്ദുല്‍ റഹ്മാന്‍ എന്നിവരെ വീണ്ടും ചോദ്യം ചെയ്യും.

സൈജു ഇപ്പോഴും ഒളിവിലാണ് മോഡലുകളുടെയും അബ്ദുള്‍ റഹ്മാന്റേയും സുഹൃത്തായ സല്‍മാനും നിര്‍ണ്ണായക വിവരങ്ങള്‍ അറിയാം.

റോയ് വയലാട്ടിനെ വെള്ളപൂശിക്കൊണ്ട് സല്‍മാന്‍ രംഗത്തു വന്നിരുന്നു. ഒളിവില്‍ പോകാത്ത സല്‍മാനെ ശാസ്ത്രീയമായി ചോദ്യം ചെയ്താല്‍ തന്നെ സത്യം പുറത്തു വരും.

അന്ന് രാത്രി സല്‍മാനേയും മോഡലുകളില്‍ ഒരാള്‍ ഫോണ്‍ ചെയ്തിരുന്നു. ഈ ഫോണ്‍ എന്തിനാണെന്ന് തിരക്കിയാല്‍ തന്നെ സത്യം അറിയാമെന്നതാണ് വസ്തുത.

എന്നാല്‍ അങ്ങനെയൊരു നീക്കം പോലീസിന്റെ ഭാഗത്തു നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. സൈജുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു.

സൈജു നിലവില്‍ പ്രതിയല്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചതിനെത്തുടര്‍ന്നാണിത്.

Related posts

Leave a Comment