ഫോണ്‍ വഴി ചങ്ങാത്തം! പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​; യുവാവ് കുടുങ്ങി; സം​ഭ​വ​ത്തെ​കു​റി​ച്ച് പോ​ലീ​സ് പറയുന്നത്…

കി​ളി​മാ​നൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ യു​വാ​വി​നെ കി​ളി​മാ​നൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി.

ചെ​മ്മ​ര​ത്തു​മു​ക്ക് കു​ന്നാ​ട്ടു​കോ​ണം റാ​ഷി​ദാ മ​ൻ​സി​ലി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന സം​ഗീ​ത് രാ​ജ് (23) നെ​യാ​ണ് പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്ത​ത്.

സം​ഭ​വ​ത്തെ​കു​റി​ച്ച് പോ​ലീ​സ് പറയുന്നത് – പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​മാ​യി ഫോ​ൺ​വ​ഴി ച​ങ്ങാ​ത്തം സ്ഥാ​പി​ച്ച യു​വാ​വ് പ്ര​ണ​യം ന​ടി​ച്ച് വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​രു​ടെ പ​രാ​തി​യെത്തു​ട​ർ​ന്ന് കി​ളി​മാ​നൂ​ർ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

ആ​റ്റി​ങ്ങ​ൽ ഡിവൈഎ​സ്പി ​പി.ബേ​ബി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം കി​ളി​മാ​നൂ​ർ സി ​ഐ കെ ​ബി മ​നോ​ജ് കു​മാ​ർ , എ​സ് ഐ ​മാ​രാ​യ ജി ​പ്രൈ​ജു,അ​ബ്ദു​ള്ള, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ബി​നു, സു​ജി​ത്ത്, റി​യാ​സ്, പ്ര​ദീ​ഷ്, ഷി​നി​ലാ​ൽ, പ്രി​യ, ഷം​ല എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം കേ​ശ​വ​പു​രം ഭാ​ഗ​ത്ത് വെ​ച്ചാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​യെ ആ​റ്റി​ങ്ങ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻഡ് ചെ​യ്തു.

Related posts

Leave a Comment