ഹാര്‍ഡ് ഡിസ്‌ക് കായലില്‍ ഇട്ടെന്നു പറയുന്നത് നുണക്കഥയോ ! മത്സ്യത്തൊഴിലാളികളുടെ വാദത്തിനു പിന്നിലും അട്ടിമറി ശ്രമമെന്നു സംശയം…

മുന്‍ മിസ് കേരള വിജയികളുടെ അപകടമരണവുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവായ ഹാര്‍ഡ് ഡിസ്‌ക്ക് നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് കായലില്‍ എറിഞ്ഞുവെന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരങ്ങള്‍. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഹാര്‍ഡ് ഡിസ്‌ക് വലയില്‍ കുരുങ്ങിയെന്നും തിരികെ കായലിലിട്ടെന്നും പറഞ്ഞ മത്സ്യത്തൊഴിലാളികളുടെ വാദം കളവാണെന്നാണ് പുതിയ നിഗമനം. യഥാര്‍ഥ ഡിവിആര്‍ ഒളിപ്പിച്ചിരിക്കാമെന്നും ഇത് വിദേശത്തേക്ക് കടത്താനും സാധ്യത ഏറെയാണെന്നും പോലീസ് അനുമാനിക്കുന്നു. വിഐപിയെ രക്ഷിക്കാനാണ് ഈ ഹാര്‍ഡ് സിസ്‌കുകള്‍ മാറ്റിയത്. നാടകം കളിച്ച് അത് കായലില്‍ എറിഞ്ഞുവെന്ന് വരുത്തുകയായിരുന്നു നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടില്‍ എന്നായിരുന്നു റിപ്പോര്‍ട്ട്. ഈ ഹാര്‍ഡ് ഡിസ്‌ക് ഉപയോഗിച്ച് ഭാവിയില്‍ വിഐപിയെ ബ്ലാക് മെയില്‍ ചെയ്യാനും കഴിയും. ഈ വാര്‍ത്തയ്ക്ക് പിന്നാലെയാണ് മത്സ്യത്തൊഴിലാളിയുടെ അവകാശ വാദം എത്തിയത്. ഇതിന് പിന്നിലും ചില ഉന്നതരാണെന്നാണ് സൂചന. ഹാര്‍ഡ് ഡിസ്‌ക്…

Read More