ചായ ഊതി ഊതി കുടിക്കുന്ന ഗുപ്തനെ ഇഷ്ടപ്പെട്ട മീരയെ ആർക്കും കിട്ടിയില്ല; ഹരികൃഷ്ണണൻസിൽ സംഭവിച്ച അബദ്ധത്തെക്കുറിച്ച് പറഞ്ഞ് മമ്മൂട്ടി


ഹ​രി​കൃ​ഷ്ണ​ൻ​സി​ലെ ഹ​രി​യും കൃ​ഷ്ണ​നും ര​ണ്ട് പേ​രാ​ണ്. ര​ണ്ടു​പേ​രും ഒ​രു പെ​ണ്‍​കു​ട്ടി​യെ സ്നേ​ഹി​ക്കു​ന്നു. ആ ​പെ​ണ്‍​കു​ട്ടി ആ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു എ​ന്നു​ള്ള​താ​ണ് ക​ഥ​യു​ടെ അ​വ​സാ​ന ഭാ​ഗം.

അ​ത് അ​ന്ന​ത്തെ കാ​ല​ത്ത് ഈ ​സി​നി​മ​യു​ടെ ഒ​രു പ്ര​ചാര​ണ ഉ​പാ​ധി​യാ​യി ര​ണ്ട് ത​ര​ത്തി​ലു​ള്ള ക്ലൈമാക്സ് വ​ച്ചി​രു​ന്നു. ഒ​ന്ന് കൃ​ഷ്ണ​നു പെൺകുട്ടിയെ കി​ട്ടു​ന്ന​തും മറ്റൊന്ന് ഹ​രി​ക്കു കി​ട്ടു​ന്ന​തു​മാ​യി​രു​ന്നു.

അ​തി​ങ്ങ​നെ പ്ര​ത്യേ​ക സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്ക​ണ​മെ​ന്ന് വി​ചാ​രി​ച്ച് ചെ​യ്ത​ത​ല്ല. ഒ​രു ന​ഗ​ര​ത്തി​ല്‍ത​ന്നെ ര​ണ്ട് തി​യ​റ്റ​റു​ക​ളി​ല്‍ ര​ണ്ടുത​രം ക​ഥാ​ന്ത്യ​ങ്ങ​ള്‍ ഉ​ണ്ടാ​കു​മ്പോ​ള്‍,

കണ്ണൂരിൽ റിലീസ് ചെയ്ത ഹരികൃഷ്ണൻസിൽ നായികയെ വിവാഹം കഴിച്ചത് മമ്മൂട്ടിയും  മോഹൻലാലും അല്ല, അത് പിണറായി ആണ് - ട്രെൻഡ്‌സ് ന്യൂസ് പോർട്ടൽ

ര​ണ്ട് ത​രം കാ​ണു​വാ​നും ആ​ളു​ക​ള്‍ വ​രും എ​ന്നു​ള്ള ദു​ര്‍​ബു​ദ്ധി​യോ​ട് കൂ​ടി​യോ സു​ബു​ദ്ധി​യോ​ട് കൂ​ടി​യോ ചെ​യ്ത ഒ​രു കാ​ര്യ​മാ​ണ്. പ​ക്ഷേ ഈ ​പ്രി​ന്‍റു​ക​ള്‍ അ​യയ്​ക്കു​ന്ന ആ​ളു​ക​ളു​ടെ കൂ​ട്ട​ത്തി​ലു​ള്ള ചി​ല​ര്‍​ക്ക് പ​റ്റി​യ അ​ബ​ദ്ധ​മാ​ണ് ര​ണ്ട് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ആ​യി പോ​യ​ത്.

അ​തി​ന്‍റെ ഉ​ദ്ദ്യേശം വ​ള​രെ ന​ല്ല​താ​യി​രു​ന്നു. പ​ക്ഷേ, എ​ന്നാ​ലും ര​ണ്ട് പേ​ര്‍​ക്ക് കി​ട്ടി​യാ​ലും കാ​ണാ​ത്ത, കാ​ണു​ന്ന, അ​ല്ലെ​ങ്കി​ല്‍ വി​ഷ​മ​മി​ല്ലാ​ത്ത, സ​ന്തോ​ഷി​ക്കു​ന്ന ഒ​രു സി​നി​മ പ്രേ​ക്ഷ​ക​ര്‍ ന​മ്മ​ളി​ലു​ണ്ട്.

അ​തു​കൊ​ണ്ട് ത​ന്നെ​യാ​ണ് ആ ​സി​നി​മ ഇ​ത്ര​യും വ​ലി​യ വി​ജ​യ​മാ​യ​തും. -മ​മ്മൂ​ട്ടി

Related posts

Leave a Comment