മ​മ്മൂ​ട്ടി പൊ​ളി​ച്ചു, ഇ​ത് മ​ക​ന്‍റെ ക​രി​യ​ർ ബ്രേ​ക്ക്; ‘ഭ്ര​മ​യു​ഗം’ ക​ണ്ട ശേ​ഷം ഹ​രി​ശ്രീ അ​ശോ​ക​ൻ

അ​ർ​ജു​ൻ അ​ശോ​ക​ന്‍റെ ക​രി​യ​റി​ലെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ‘ഭ്ര​മ​യു​ഗ’​ത്തി​ലേ​തെ​ന്ന് ഹ​രി​ശ്രീ അ​ശോ​ക​ൻ. സി​നി​മ ക​ണ്ട ശേ​ഷം മ​ക​ന്‍റെ അ​ഭി​ന​യം ക​ണ്ട് അ​ത്ഭു​തം തോ​ന്നി​യെ​ന്നും മ​മ്മൂ​ട്ടി​യു​ടെ വ്യ​ത്യ​സ്ത ക​ഥാ​പാ​ത്ര​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള മ​ന​സി​നെ സ​മ്മ​തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

‘തീ​ർ​ച്ച​യാ​യി​ട്ടും മ​ക​ന്‍റെ ബ്രേ​ക്ക് ത​ന്നെ​യാ​ണ്. മ​മ്മൂ​ക്ക​യ്ക്കൊ​പ്പം അ​വ​ന് നി​ൽ​ക്കാ​ൻ പ​റ്റി​ല്ല. എ​ല്ലാ​വ​രും ന​ന്നാ​യി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മൂ​ന്നോ നാ​ലോ ക​ഥാ​പാ​ത്ര​ങ്ങ​ളെ വ​ച്ച് ഇ​ത്ര​യും ഗം​ഭീ​ര​മാ​യ പ​ടം ഉ​ണ്ടാ​ക്കു​ക എ​ന്ന് പ​റ​ഞ്ഞാ​ൽ ഭ​യ​ങ്ക​ര സം​ഭ​വ​മാ​ണ്. ഓ​രോ​ന്ന് പ്ര​ത്യേ​കി​ച്ച് എ​ടു​ത്ത് പ​റ​യേ​ണ്ട​തി​ല്ല. എ​ല്ലാം ഗം​ഭീ​ര​മാ​യി ചെ​യ്തി​ട്ടു​ണ്ട്.

അ​ർ​ജു​നെ ഓ​ർ​ത്ത് അ​ഭി​മാ​നം തോ​ന്നു​ന്നു. ഇ​ത്ര​യും ന​ല്ലൊ​രു വേ​ഷം ഗം​ഭീ​ര​മാ​യി​ട്ട് ചെ​യ്ത​തി​ൽ എ​നി​ക്ക് അ​ത്ഭു​തം തോ​ന്നു​ക​യാ​ണ്. കൊ​ടു​ത്ത വേ​ഷം ന​ന്നാ​യി ചെ​യ്തു. മ​ക​ൻ മാ​ത്ര​മ​ല്ല എ​ല്ലാ​വ​രും ന​ന്നാ​യി ചെ​യ്തു.

സം​വി​ധാ​ന​വും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും പൊ​ളി​ച്ചു. ആ​ർ​ട് ഒ​ക്കെ ഗം​ഭീ​രം. മൂ​ന്നോ നാ​ലോ ആ​ളു​ക​ളെ വ​ച്ച് ഇ​ങ്ങ​നെ​യൊ​രു ബ്ര​ഹ്മാ​ണ്ഡ ചി​ത്രം ഉ​ണ്ടാ​ക്കു​ക ന​ട​ക്കു​ന്ന കാ​ര്യ​മ​ല്ല. ഇ​ങ്ങ​നെ​യൊ​രു സ​ബ്ജ​ക്ടി​ന് മ​മ്മൂ​ക്ക ഓ​ക്കെ പ​റ​ഞ്ഞി​ട്ടാ​ണ് ഇ​വ​രൊ​ക്കെ ഉ​ണ്ടാ​യ​ത്. സ​മ്മ​തി​ക്ക​ണം മ​മ്മൂ​ക്ക​യെ. മ​മ്മൂ​ക്ക പൊ​ളി​ച്ചി​ട്ടു​ണ്ട്. അ​ദ്ദേ​ഹം ഇ​പ്പോ​ൾ ഭ​യ​ങ്ക​ര വെ​റൈ​റ്റി അ​ല്ലേ ചെ​യ്യു​ന്ന​ത്.

കാ​ത​ൽ പോ​ലു​ള്ള സി​നി​മ​ക​ൾ, ഇ​ത്ത​രം വ്യ​ത്യ​സ്ത ക​ഥാ​പാ​ത്ര​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള മ​ന​സി​നെ സ​മ്മ​തി​ക്ക​ണം. അ​താ​ണ് യ​ഥാ​ർ​ഥ ആ​ർ​ട്ടി​സ്റ്റ്. അ​തു​കൊ​ണ്ടാ​ണ​ല്ലോ ഇ​വ​ർ​ക്കും അ​വ​സ​രം ല​ഭി​ച്ച​ത്’ ഹ​രി​ശ്രീ അ​ശോ​ക​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം പ്രേ​ക്ഷ​ക​രെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ് മ​മ്മൂ​ട്ടി​യു​ടെ ഭ്ര​മ​യു​ഗം. ‍സൂ​പ്പ​ർ​സ്റ്റാ​റാ​യി നി​ൽ​ക്കു​ന്ന മ​മ്മൂ​ട്ടി ഇ​ങ്ങ​നെ​യൊ​രു വേ​ഷ​ത്തി​ന് സ​മ്മ​തം മൂ​ളി​യ​താ​ണ് ത​ങ്ങ​ളെ അ​തി​ശ​യി​പ്പി​ക്കു​ന്ന​തെ​ന്ന​താ​ണ് സി​നി​മ ക​ണ്ടി​റ​ങ്ങു​ന്ന​വ​ർ ചോ​ദി​ക്കു​ന്ന​ത്.

Related posts

Leave a Comment