മോശം പെരുമാറ്റം; ഹ​ർ​മ​ന് മ​ത്സ​ര​വി​ല​ക്കു​മാ​യി ഐ​സി​സി

ദു​ബാ​യ്: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ഏ​ക​ദി​ന മ​ത്സ​ര​ത്തി​നി​ടെ മൈ​താ​ന​ത്ത് വ​ച്ച് മോ​ശ​മാ​യി പെ​രു​മാ​റി​യ ഇ​ന്ത്യ​ന്‍ വ​നി​താ ക്രി​ക്ക​റ്റ് ടീം ​നാ​യി​ക ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​റി​ന് മ​ത്സ​ര​വി​ല​ക്കു​മാ​യി ഐ​സി​സി.

കൗ​റി​നെ ര​ണ്ട് അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് വി​ല​ക്കു​മെ​ന്ന് ഐ​സി​സി വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ, കൗ​ർ മാ​ച്ച് ഫീ​യു​ടെ 75 ശ​ത​മാ​നം പി​ഴ ന​ൽ​ക​ണ​മെ​ന്നും ഐ​സി​സി വി​ധി​ച്ചി​രു​ന്നു. അ​ച്ച​ട​ക്ക​ലം​ഘ​നം ന​ട​ത്തി​യ​തി​നാ​ല്‍ താ​ര​ത്തി​ന് മൂ​ന്ന് ഡീ​മെ​റി​റ്റ് പോ​യി​ന്‍റു​ക​ളും ല​ഭി​ച്ചു.

ശ​നി​യാ​ഴ്ച ന​ട​ന്ന മൂ​ന്നാം ഏ​ക​ദി​ന മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് കൗ​ർ ഗ്രൗ​ണ്ടി​ല്‍ പൊ​ട്ടി​ത്തെ​റി​ച്ച​ത്. മ​ത്സ​ര​ത്തി​ല്‍ പു​റ​ത്താ​യ താ​രം ബാ​റ്റു​കൊ​ണ്ട് സ്റ്റം​പ്സ് അ​ടി​ച്ചു​വീ​ഴ്ത്തി​യ ശേ​ഷ​മാ​ണ് മൈ​താ​നം വി​ട്ട​ത്.

അം​പ​യ​റിം​ഗ് തെ​റ്റാ​ണെ​ന്ന് ആ‍​ക്ഷേ​പ​മു​യ​ർ​ത്തി​യ കൗ​ർ, സ​മ്മാ​ന​ദാ​ന​ച​ട​ങ്ങി​നി​ടെ ബം​ഗ്ലാ​ദേ​ശ് താ​ര​ങ്ങ​ളെ പ​രി​ഹ​സി​ച്ച് സം​സാ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തോ​ടെ ബം​ഗ്ലാ താ​ര​ങ്ങ​ൾ വേ​ദി​യി​ൽ​നി​നും ഇ​റ​ങ്ങി​പ്പോ​യി​രു​ന്നു.

Related posts

Leave a Comment