മാ​താ​പി​താ​ക്ക​ളു​ടെ സി​ബി​ല്‍ സ്‌​കോ​ര്‍ കു​റ​വെ​ങ്കി​ൽ വി​ദ്യാ​ഭ്യാ​സ വാ​യ്പ നി​ഷേ​ധി​ക്കു​ന്ന​തി​ല്‍ തെ​റ്റി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: സ​ഹ അ​പേ​ക്ഷ​ക​രാ​യ മാ​താ​പി​താ​ക്ക​ളു​ടെ ക്രെ​ഡി​റ്റ് സ്‌​കോ​ര്‍ കു​റ​വാ​ണെ​ങ്കി​ല്‍ മ​ക്ക​ള്‍​ക്ക് ബാ​ങ്കു​ക​ള്‍ വി​ദ്യാ​ഭ്യാ​സ​വാ​യ്പ നി​ഷേ​ധി​ക്കു​ന്ന​തി​ല്‍ തെ​റ്റി​ല്ലെ​ന്നു ഹൈ​ക്കോ​ട​തി.

2005ലെ ​ക്രെ​ഡി​റ്റ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ക​മ്പ​നീ​സ് (റ​ഗു​ലേ​ഷ​ന്‍) ആ​ക്ടി​ന്‍റെ ല​ക്ഷ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചാ​ല്‍ വി​ദ്യാ​ഭ്യാ​സ​വാ​യ്പ​യ്ക്കു​ള്ള അ​പേ​ക്ഷ​യി​ന്മേ​ല്‍ സ​ഹ വാ​യ്പ​ക്കാ​ര​ന്‍റെ ക്രെ​ഡി​റ്റ് സ്‌​കോ​റോ ക്രെ​ഡി​റ്റ് റി​പ്പോ​ര്‍​ട്ടോ പ​രി​ഗ​ണി​ക്ക​രു​തെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്നും ജ​സ്റ്റീ​സ് എം.​എ. അ​ബ്‌​ദു​ൾ ഹ​ക്കീം വ്യ​ക്ത​മാ​ക്കി.

മാ​താ​പി​താ​ക്ക​ളു​ടെ സി​ബി​ല്‍ സ്‌​കോ​ര്‍ കു​റ​ഞ്ഞ​തി​ന്‍റെ പേ​രി​ല്‍ ബാ​ങ്കു​ക​ള്‍ വാ​യ്പ നി​ഷേ​ധി​ച്ച​തു ചോ​ദ്യം ചെ​യ്ത് വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ല്‍​കി​യ ഹ​ർ​ജി​ക​ള്‍ ത​ള്ളി​യാ​ണ് കോ​ട​തി​നി​രീ​ക്ഷ​ണം. വാ​യ്പാ​തി​രി​ച്ച​ട​വി​ല്‍ വീ​ഴ്ച​യു​ണ്ടാ​യാ​ല്‍ ബാ​ങ്കു​ക​ള്‍​ക്ക് ഗാ​ര​ന്‍റി ന​ല്‍​കു​ന്ന വി​ധ​മാ​ണു കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ക്രെ​ഡി​റ്റ് ഗാ​ര​ന്‍റി ഫ​ണ്ട് ഫോ​ര്‍ എ​ഡ്യു​ക്കേ​ഷ​ണ​ല്‍ ലോ​ണ്‍ സ്‌​കീം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തി​ല്‍ വാ​യ്പാ​മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍ ഇ​ള​വ് നി​ര്‍​ദേ​ശി​ക്കു​ന്നി​ല്ല.

വാ​യ്പ​യ്ക്കു ബാ​ങ്കു​ക​ള്‍​ക്ക് ത​ന​താ​യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ നി​ശ്ച​യി​ക്കാ​വു​ന്ന​താ​ണ്. അ​പേ​ക്ഷ​ക​ന്‍റെ ക്രെ​ഡി​റ്റ് സ്‌​കോ​ര്‍ പ​രി​ശോ​ധി​ക്കു​ന്ന​ത് സ്വാ​ഭാ​വി​ക​ന​ട​പ​ടി​യു​മാ​ണ്. വി​ദ്യാ​ഭ്യാ​സ​വാ​യ്പ ഒ​രു അ​വ​കാ​ശ​മാ​യി ഉ​ന്ന​യി​ക്കാ​നാ​കി​ല്ല.

ബാ​ങ്കു​ക​ളു​ടെ നി​ല​വി​ലു​ള്ള സ്‌​കീ​മു​ക​ള്‍​ക്കും സ​ര്‍​ക്കു​ല​റു​ക​ള്‍​ക്കും വി​ധേ​യ​മാ​യി മാ​ത്ര​മേ വാ​യ്പ അ​നു​വ​ദി​ക്കാ​നാ​കൂ. വാ​യ്പാ​ന​യം ഹ​ർ​ജി​ക്കാ​ര്‍ ചോ​ദ്യം ചെ​യ്തി​ട്ടി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ബാ​ങ്കു​ക​ളു​ടെ ന​ട​പ​ടി​യി​ല്‍ ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, നി​ല​വി​ല്‍ വാ​യ്പ നി​ഷേ​ധി​ക്ക​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ള്‍ മി​ക​ച്ച ക്രെ​ഡി​റ്റ് സ്‌​കോ​റു​ള്ള മ​റ്റൊ​രാ​ളെ സ​ഹ അ​പേ​ക്ഷ​ക​നാ​യി ഉ​ള്‍​പ്പെ​ടു​ത്തി ന​ല്‍​കു​ന്ന അ​പേ​ക്ഷ​ക​ള്‍ ബാ​ങ്കു​ക​ള്‍ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

Related posts

Leave a Comment