പെട്ടെന്ന് പണമുണ്ടാക്കാന്‍! എക്‌സൈസ് സംഘത്തിന്റെ തന്ത്രം ഫലിച്ചു; 11 ലക്ഷം രൂപയുടെ ഹാഷിഷുമായി തൃശൂരിലെത്തിയ യുവാക്കള്‍ കുടുങ്ങിയത് ഇങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: ബൈ​ക്കി​ൽ മ​ല​പ്പു​റ​ത്തു​നി​ന്നും വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന അ​ര കി​ലോ ഹാ​ഷി​ഷ് ഓ​യി​ൽ സ​ഹി​തം ര​ണ്ടു പേ​രെ എ​ക്സൈ​സ് അ​റ​സ്റ്റു ചെ​യ്തു. മ​ല​പ്പു​റം പാ​ല​പ്പെ​ട്ടി സ്വ​ദേ​ശി ക​ളാ​യ ആ​ലു​ങ്ങ​ൽ മു​ഹ​മ്മ​ദു​ണ്ണി മ​ക​ൻ ജാ​ബി​ർ (28), പു​ളി​ക്ക​ൽ കു​ഞ്ഞി​മോ​ൻ മ​ക​ൻ നൗ​ഷാ​ദ് (30) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.

ചാ​വ​ക്കാ​ട് 13 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി പി​ടി​യി​ലാ​യ പെ​രു​വ​ല്ലൂ​ർ സ്വാ​ദേ​ശി​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ക്സൈ​സ് സം​ഘം പ്ര​തി​ക​ളെ കെ​ണി​യി​ലാ​ക്കി​യ​ത്. ഹാ​ഷി​ഷി​ന്‍റെ ആ​വ​ശ്യ​ക്കാ​രാ​യി സ​മീ​പി​ച്ച എ​ക്സൈ​സ് സം​ഘം പ്ര​തി​ക​ളെ കു​ടു​ക്കു​ക​യാ​യി​രു​ന്നു. ഹാ​ഷി​ഷു​മാ​യി തൃ​ശൂ​രി​ലേ​ക്കു വ​രാ​ൻ മ​ടി​ച്ച പ്ര​തി​ക​ൾ​ക്ക് മോ​ഹ​വി​ല വാ​ഗ്ദാ​നം ചെ​യ്താ​ണു കു​ടു​ക്കി​യ​ത്.

ക​ഞ്ചാ​വി​നേ​ക്കാ​ൾ ല​ഹ​രി​യു​ള്ള ഹാ​ഷി​ഷ് വി​റ്റാ​ൽ പെ​ട്ടെ​ന്ന് പ​ണ​മു​ണ്ടാ​ക്കാ​മെ​ന്നു മോ​ഹി​ച്ചാ​ണു ഈ ​ഇ​ട​പാ​ടി​ന് ഇ​റ​ങ്ങി​യ​തെ​ന്നു പ്ര​തി​ക​ൾ പ​റ​ഞ്ഞു. വി​ശാ​ഖ​പ​ട്ട​ണ​ത്തു​നി​ന്നു ര​ണ്ടു ല​ക്ഷം രൂ​പ​ക്കു വാ​ങ്ങി​യ ഓ​യി​ൽ പ​ത്തു ഗ്രാം ​വീ​ത​മു​ള്ള ചെ​റി​യ ഡ​പ്പി​ക​ളി​ലാ​ക്കി​യാ​ണ് വി​ല്പ​ന ന​ട​ത്തി​യി​യ​രു​ന്ന​ത്. ഒ​രു ഗ്രാ​മി​ന് ര​ണ്ടാ​യി​രം രൂ​പ​യാ​ണ് പ്ര​തി​ക​ൾ ഈടാക്കിയിരുന്ന വില. തൃ​ശൂ​ർ എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ർ ടി.​വി. റാ​ഫേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു ടീ​മു​ക​ളാ​യി ന​ട​ത്തി​യ ര​ഹ​സ്യ നീ​ക്ക​ത്തി​ലൂ​ടെ​ പ്ര​തി​ക​ളെ തൃ​ശൂ​ർ പു​ഴ​ക്ക​ലിലെ മാ​ളി​ന് സ​മീ​പ​ത്തു​നി​ന്ന് പിടികൂടുകയായിരുന്നു.

തൃ​ശൂ​ർ എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ അ​ജ​യ്കു​മാ​ർ, എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ടെ ​സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജ​യ​ച​ന്ദ്ര​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ കൃ​ഷ്ണ​പ്ര​സാ​ദ്, തൃ​ശൂ​ർ എ​ക്സൈ​സ് റേ​ഞ്ചി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ദ​ക്ഷി​ണാ​മൂ​ർ​ത്തി, ജോ​സ​ഫ്, സ​ന്തോ​ഷ്ബാ​ബു, സു​ധീ​ർ​കു​മാ​ർ, ബി​ജു, ദേ​വ​ദാ​സ്, സ​ണ്ണി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മി​ഷ​ണ​ർ ഷാ​ജി രാ​ജ​ൻ, തൃ​ശൂ​ർ എ​ക്സൈ​സ് സി​ഐ ശ​ശി​ധ​ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

Related posts