ചുമട്ടു നിയമമൊക്കെ മാറിമക്കളേ..! നെ​ല്ല് ക​യ​റ്റു​ന്ന​ത് ത​ട​യാ​നെ​ത്തി​യ ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ളെ പോ​ലീ​സ് നീ​ക്കി; ഈ പണി ചുമട്ടുനിയമത്തിൽ വരത്തില്ലെന്ന് പോലീസ്

ആ​ല​ത്തൂ​ർ: വീ​ട്ടു​വ​ള​പ്പി​ൽ നി​ന്ന് വി​ത്തു​ൽ​പാ​ദ​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് വാ​ഹ​ന​ത്തി​ൽ നെ​ല്ല് ക​യ​റ്റു​ന്ന​തി​നി​ട​യി​ൽ ത​ട​സ​പ്പെ​ടു​ത്താ​നെ​ത്തി​യ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളെ പോ​ലീ​സ് എ​ത്തി നീ​ക്കം ചെ​യ്തു. കാ​വ​ശേ​രി ചു​ണ്ട ക്കാ​ട് ഗോ​കു​ലം മ​ഠ​ത്തി​ൽ വി.​ശി​വ​രാ​മ കൃ​ഷ്ണ അ​യ്യ​രു​ടെ ക​ള​ത്തി​ൽ നി​ന്നും നെ​ല്ല് ക​യ​റ്റു​ന്ന​തി​നി​ടെ ഇ​ന്ന​ലെ രാ​വി ലെ​യാ​ണ് സം​ഭ​വം.

പ​തി​നൊ​ന്ന് ട​ണ്‍ നെ​ല്ല് 368 ചാ​ക്കു​ക​ളി​ലാ​ക്കി സ്വ​ന്തം തൊ​ഴി​ലാ​ളി ക​ളെ​ക്കൊ​ണ്ട് വാ​ഹ​ന​ത്തി​ൽ ക​യ​റ്റു​ന്ന തി​നി​ടെ​യാ​ണ് പ്ര​ദേ​ശ​ത്തെ ചു​മ​ട്ടു തൊ​ഴിലാ​ളി​ക​ൾ രം​ഗ​ത്തെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ചു​മ​ട്ടു തൊ​ഴി​ലാ​ളി നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ​പ്പെ​ടാ​ത്ത കാ​ര്യ​മാ​യ​തു​കൊ​ണ്ടാ​ണ് ത​ട​യാ​ൻ വ​ന്ന​വ​രെ നീ​ക്കം ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

 

Related posts