നല്ല കൊളസ്ട്രോൾ കൂട്ടുന്നതിന് ചെറുമീനുകൾ

helth_2017May11gsa1പൂ​രി​ത​കൊ​ഴു​പ്പിന്‍റെ അ​ള​വു കു​റ​ഞ്ഞ ക​ട​ൽ വി​ഭ​വ​മാ​ണു മീ​ൻ. പ്രോട്ടീ​ൻ സ​മൃ​ദ്ധ​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നു ഫ​ല​പ്ര​ദ​മാ​യ ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ളു​ടെ സാ​ന്നി​ധ്യം ഏ​റെ. വി​റ്റാ​മി​നു​ക​ൾ, ധാ​തു​ക്ക​ൾ, പോ​ഷ​ക​ങ്ങ​ൾ എ​ന്നി​വ​യു​ടെ ക​ല​വ​റ. ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നു ഗു​ണ​പ്ര​ദ​മാ​യ വി​ഭ​വം.

ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന് ഉ​ത്ത​മം

* കാ​ർ​ഡി​യോ വാ​സ്കു​ലാ​ർ സി​സ്റ്റ​ത്തി​നു സം​ര​ക്ഷ​ണം ന​ല്കു​ന്ന ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ മീ​നി​ൽ ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. ഇ​വ ഹൃ​ദ​യ​രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്നു. ശ​രീ​ര​ത്തി​ൽ അ​ധി​ക​മാ​യി അ​ടി​ഞ്ഞു​കൂ​ടു​ന്ന ട്രൈ​ഗ്ളി​സറൈഡിന്‍റെ അ​ള​വു കു​റ​യ്ക്കു​ന്നു.

* ന​ല്ല കൊ​ള​സ്ട്രോ​ളാ​യ എ​ച്ച്ഡി​എലിന്‍റെ അ​ള​വു കൂട്ടുന്നു. ര​ക്തം കട്ട ​പി​ടി​ക്കു​ന്ന​തു ത​ട​യു​ന്നു. ആ​ഴ്ച​യി​ൽ ര​ണ്ട് ത​വ​ണ​യെ​ങ്കി​ലും മീ​ൻ ക​റി​വ​ച്ചു ക​ഴി​ക്കു​ന്ന​തു ഹൃ​ദ​യ​രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ഫ​ല​പ്ര​ദ​മെ​ന്നു ഗ​വേ​ഷ​ക​ർ. ര​ക്ത​സ​ർ​ദം കു​റ​യ്ക്കു​ന്ന​തി​നും മീ​നെ​ണ്ണ ഫ​ല​പ്ര​ദം.
* വ്യാ​യാ​മ​വും മീ​ൻ ക​ഴി​ക്കു​ന്ന​തും ശീ​ല​മാ​ക്കി​യാ​ൽ അ​മി​ത​ഭാ​രം നി​യ​ന്ത്രി​ക്കാ​നാ​കു​മെ​ന്നു ഗ​വേ​ഷ​ക​ർ.

കാ​ൻ​സ​ർ സാ​ധ്യ​ത കു​റ​യ്ക്കു​ന്നു

*മീ​നി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡ് കു​ട​ൽ, സ്ത​നം, പ്രോ​സ്റ്റേ​റ്റ് എ​ന്നി​വ​യി​ലെ കാ​ൻ​സ​ർ സാ​ധ്യ​ത കു​റ​യ്ക്കു​മെ​ന്നു ഗ​വേ​ഷ​ക​ർ. മീ​നെ​ണ്ണ കാ​ൻ​സ​റു​മാ​യി ബ​ന്ധ​പ്പെ ഹൈ​പ്പ​ർ​ലി​പ്പി​ഡി​മി​യ (ര​ക്ത​ത്തി​ൽ ലി​പ്പിഡ്സിന്‍റെ അ​ള​വ് ഉ​യ​രു​ന്ന അ​വ​സ്ഥ) കു​റ​യ്ക്കു​മെ​ന്നും ഗ​വേ​ഷ​ണ​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു.

എ​ല്ലു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന്

* ആ​ർ​ത്ത​വ​വി​രാ​മം വ​ന്ന സ്ത്രീ​ക​ളി​ൽ ഓ​സ്റ്റി​യോ​പൊ​റോ​സി​സ് എ​ന്ന എ​ല്ലു​രോ​ഗ​ത്തി​നു​ള​ള സാ​ധ്യ​ത മ​ത്സ്യ​ത്തി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഫാ​റ്റി ആ​സി​ഡു​ക​ൾ കു​റ​യ്ക്കു​ന്ന​താ​യി ഗ​വേ​ഷ​ക​ർ.
* മീ​ൻ ക​ഴി​ക്കു​ന്ന​ത് കുട്ടി​ക​ളി​ലെ ആസ്ത്മസാ​ധ്യ​ത കു​റ​യ്ക്കു​ന്ന​താ​യി ഗ​വേ​ഷ​ക​ർ.

Related posts