വയറിനുള്ളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ദഹനരസം അന്നനാളത്തിലേക്കു തിരികെ വരുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും.
സാധാരണയായി പലപ്രാവശ്യം ഈ ദഹനരസം അന്നനാളത്തില്‍ വരുമെങ്കിലും ഇവ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമ്പോഴാണ് അതിനെ ഗ്യാസ്ട്രോ ഈസോഫാഗൽ റിഫ്ളക്സ് ഡിസീസ് -ജേര്‍ഡ് – എന്ന ഒരു അസുഖമായി കണക്കാക്കുന്നത്. സാധാരണയായി അസിഡിറ്റി കുറയ്ക്കുന്ന മരുന്നുകള്‍ കഴിക്കുന്നതിലൂടെ ബുദ്ധിമുട്ടുകള്‍ കുറയുന്നു. ബുദ്ധിമുട്ടുകള്‍ കുറയുന്നില്ലെങ്കില്‍…
അപ്പര്‍ എന്‍ഡോസ്ക്കോപ്പി
അന്നനാളം, വയര്‍ ഇവ പരിശോധിക്കുന്ന എന്‍ഡോസ്കോപ്പി ടെസ്റ്റ് നടത്തുന്നതിലൂടെ അന്നനാളത്തില്‍ വ്രണങ്ങള്‍, വയറിലെ അള്‍സര്‍ ഇവ കണ്ടെത്തി അതിനുള്ള മരുന്നുകള്‍ നിര്‍ദേശിക്കുന്നു.
24 മണിക്കൂര്‍ പിഎച്ച് മെട്രി
അസിഡിറ്റി കൃത്യമായി കണക്കാക്കുന്ന ടെസ്റ്റാണിത്. ഒരു രോഗി എന്ത് മരുന്നുകള്‍ ഉപയോഗിക്കുന്നു, എന്തുകൊണ്ട് രോഗം ഉണ്ടാകുന്നു എന്നിവ കണ്ടെത്താന്‍ ഉപയോഗിക്കുന്ന ടെസ്റ്റാണിത്. പേരു സൂചിപ്പിക്കുന്നതു പോലെ 24 മണിക്കൂറില്‍ നമ്മുടെ ശരീരത്തില്‍ ആസിഡ് ബുദ്ധിമുട്ടുകളുണ്ടാക്കുന്നുണ്ടോ എന്ന് ഇതുവഴി അറിയാന്‍ സാധിക്കുന്നു.
മാനോമെട്രി
അന്നനാളത്തില്‍ ചലനക്കുറവുകൊണ്ട് ഉണ്ടാകാവുന്ന ജേര്‍ഡ് അസുഖം കണ്ടുപിടിക്കുന്നതിന് മാനോമെട്രി പരിശോധന സഹായിക്കുന്നു.
ചികിത്സ
1. പ്രധാനമായും ആസിഡ് ഉത്പാദനം കുറയ്ക്കുന്നു. പിപിഐ മരുന്നുകളാണ് ഉപയോഗിക്കുന്നത്.
2. അമിതവണ്ണം കുറയ്ക്കുക എന്നത് വളരെ പ്രധാനമാണ്.
3. മരുന്നുകള്‍ കഴിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ശസ്ത്രക്രിയ (ഫണ്ടോപ്ലിക്കേഷന്‍ ) നിര്‍ദേശിക്കുന്നു. ഇതിലൂടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാവുന്നതാണ്. പ്രധാനമായും സര്‍ജറിക്കുമുമ്പ് 24 മണിക്കൂര്‍ പിഎച്ച് മെട്രി ടെസ്റ്റ് ചെയ്യുന്നതിലൂടെ സര്ജറികൊണ്ടുള്ള ഫലപ്രാപ്തി ഉറപ്പാക്കാം.
വിവരങ്ങൾ: ഡോ. ജെഫി ജോർജ്
സീനിയർ കൺസൾട്ടന്റ് –
മെഡിക്കൽ ഗ്യാസ്ട്രോ എൻട്രോളജി
ആസ്റ്റർ മെഡിസിറ്റി,
കൊച്ചി.

