രോഗപ്രതിരോധശക്തിക്ക് മഞ്ഞൾ

രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തു ന്നതിനു മഞ്ഞൾ ഫലപ്രദമെന്നു ഗവേഷകർ. മ​ഞ്ഞ​ളി​ല​ട​ങ്ങി​യി​രി​ക്കു​ന്ന കു​ർ​ക്യൂ​മി​ൻ ആന്‍റി ഓക്സിഡന്‍റാണ്. നാ​രു​ക​ൾ, വി​റ്റാ​മി​ൻ സി, ​ബി6, മാം​ഗ​നീ​സ്, ഇ​രു​ന്പ്, ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡ് തു​ട​ങ്ങി​യ പോ​ഷ​ക​ങ്ങ​ൾ മ​ഞ്ഞ​ളി​ലുണ്ട്. മ​ഞ്ഞ​ൾ ചേ​ർ​ത്ത ക​റി​ക​ൾ ആ​രോ​ഗ്യ​പ്ര​ദം.

വി​വി​ധ​ത​രം കാ​ൻ​സ​റു​ക​ൾക്കെ​തി​രേ പോരാടാൻ മ​ഞ്ഞ​ൾ സ​ഹാ​യകമെന്നു ഗവേഷകർ. ഇതു സംബന്ധിച്ചു ഗവേഷണങ്ങൾ തുടരുന്നു. മ​ഞ്ഞ​ൾ ആ​ന്‍റി സെ​പ്റ്റി​ക്കാ​ണ്. മു​റി​വു​ക​ൾ, പൊ​ള്ള​ലു​ക​ൾ എ​ന്നി​വ​യെ സു​ഖ​പ്പെ​ടു​ത്താ​ൻ മ​ഞ്ഞ​ളി​നു ക​ഴി​വു​ണ്ട്.

ച​ർ​മാ​രോ​ഗ്യ​ത്തി​ന്
ച​ർ​മ​ത്തി​ലെ മു​റി​വു​ക​ൾ, പാ​ടു​ക​ൾ എ​ന്നി​വ മാ​റാ​ൻ മഞ്ഞൾ സഹായകം. ച​ർ​മം ശു​ദ്ധ​മാ​കു​ന്പോ​ൾ സൗ​ന്ദ​ര്യം താ​നേ വ​രും. മു​റി​വു​ക​ൾ ഉ​ണ​ക്കു​ന്ന​തി​നും ന​ഷ്ട​പ്പെ​ട്ട ച​ർ​മ​ത്തി​നു പ​ക​രം പു​തി​യ ച​ർ​മം രൂ​പ​പ്പെ​ടു​ന്ന​തി​നും മ​ഞ്ഞ​ൾ ഗു​ണ​പ്ര​ദം. ചർമരോ​ഗ​ങ്ങ​ളെ ചെ​റു​ക്കാ​ൻ മ​ഞ്ഞ​ൾ ഫ​ല​പ്ര​ദം. വെ​ള​ള​രി​ക്ക​യു​ടെ​യോ നാ​ര​ങ്ങ​യു​ടെ​യോ നീ​രു​മാ​യി മ​ഞ്ഞ​ൾ ചേ​ർ​ത്തു മു​ഖ​ത്തു പു​ര​ട്ടു​ന്ന​തു ശീ​ല​മാ​ക്കി​യാ​ൽ തി​ള​ക്കം കൂ​ടു​മ​ത്രേ.

ച​ർ​മ​ത്തി​ലു​ണ്ടാ​കു​ന്ന സ്ട്ര​ച്ച് മാ​ർ​ക്ക് കു​റ​യ്ക്കു​ന്ന​തി​നു മ​ഞ്ഞ​ൾ ഫ​ല​പ്ര​ദം. മ​ഞ്ഞ​ളും തൈ​രും ചേ​ർ​ത്തു പു​ര​ട്ടി അ​ഞ്ചു​മി​നി​ട്ടി​നു ശേ​ഷം തു​ട​ച്ചു​ക​ള​യു​ക. അ​തു തു​ട​ർ​ച്ച​യാ​യി ചെ​യ്താ​ൽ ച​ർ​മ​ത്തി​ന്‍റെ ഇ​ലാ​സ്തി​ക സ്വ​ഭാ​വം നി​ല​നി​ല്ക്കും, സ്ട്ര​ച്ച് മാ​ർ​ക്കു​ക​ൾ മാ​യും.

വി​ള​ർ​ച്ച തടയാൻ
മ​ഞ്ഞ​ൾ​പ്പൊ​ടി തേ​നി​ൽ ചേ​ർ​ത്തു ക​ഴി​ച്ചാ​ൽ വി​ള​ർ​ച്ച കുറയും. മ​ഞ്ഞ​ളി​ൽ ഇ​രു​ന്പ് ധാ​രാ​ളം. ക​ര​ളി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന മാ​ലി​ന്യ​ങ്ങ​ളെ നീ​ക്കുന്നതിനും മ​ഞ്ഞ​ൾ സ​ഹാ​യ​കം.

വി​ഷാ​ദം കു​റ​യ്ക്കു​ന്ന​തി​ന്
മാ​ന​സി​ക​പി​രി​മു​റു​ക്ക​വും വി​ഷാ​ദ​വും അ​ക​റ്റു​ന്ന​തി​നും മ​ഞ്ഞ​ൾ ഫ​ല​പ്ര​ദ​മെ​ന്നു ഗവേഷകർ. ഡി​പ്ര​ഷ​ൻ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനു മഞ്ഞൾ ഫലപ്രദമെന്നു പഠനങ്ങളുണ്ട്.

നീരും വേദനയും കുറയ്ക്കുന്നു – കൊ​ഴു​പ്പ് അ​ടി​ഞ്ഞു​കൂ​ടാ​തി​രി​ക്കാ​നും ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ച്ചു നി​ർ​ത്താ​നും മ​ഞ്ഞ​ൾ സ​ഹാ​യ​കം. സ​ന്ധി​വാ​തം, റു​മാ​റ്റോ​യ്ഡ് ആ​ർ​ത്രൈ​റ്റി​സ്, മ​ൾ​ട്ടി​പ്പി​ൾ സ്ക്ലീ​റോ​സി​സ് എ​ന്നി​വ​യു​ടെ ചി​കി​ത്സ​യ്ക്കും മ​ഞ്ഞ​ൾ ഗു​ണ​പ്ര​ദ​മാ​ണെ​ന്നു ഗവേഷകർ. നീ​രും വേ​ദ​ന​യും കു​റ​യ്ക്കാ​ൻ മ​ഞ്ഞ​ൾ
ഫ​ല​പ്ര​ദം.

കൃ​മി​ക​ടി​ക്കു നാടൻ മരുന്ന്
കൃ​മി​ക​ടി മാ​റാ​ൻ മ​ഞ്ഞ​ൾ പ​ല​പ്ര​ദ​മെ​ന്ന​തു നാ​ട്ട​റി​വ്. തി​ള​പ്പി​ച്ചാ​റി​ച്ച വെ​ള​ള​ത്തി​ൽ മ​ഞ്ഞ​ൾ​പ്പൊ​ടി ക​ല​ക്കി​ക്കു​ടി​ച്ചാ​ൽ കൃ​മി​ശ​ല്യം കു​റ​യും.

എ​ല്ലു​ക​ളു​ടെ ക​രു​ത്തി​ന്
മ​ഞ്ഞ​ൾ എ​ല്ലു​ക​ൾ​ക്കു ക​രു​ത്തു പ​ക​രു​ന്നു. ഓ​സ്റ്റി​യോ പൊ​റോ​സി​സ് എ​ന്ന എ​ല്ലു​രോ​ഗം ത​ട​യു​ന്നു. ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നും മ​ഞ്ഞ​ൾ ഗു​ണപ്രദം.

നാട്ടുമ​ഞ്ഞ​ൾ പൊ​ടി​പ്പി​ച്ച് ഉ​പ​യോ​ഗി​ക്കാം
മുമ്പ് നാ​ട്ടി​ൻ​പു​റ​ത്തെ വീ​ടു​ക​ളി​ൽ പ​ച്ച​മ​ഞ്ഞ​ൾ പു​ഴു​ങ്ങി​യു​ണ​ക്കി സൂ​ക്ഷി​ക്കു​ക പതിവാ യിരുന്നു. ഇ​ന്ന് പൊ​ടി​രൂ​പ​ത്തി​ൽ വി​പ​ണി​യി​ൽ സു​ല​ഭം. ഇ​ത്ത​രം റെഡി മെയ്ഡ് പൊ​ടി​ക​ളി​ൽ മാ​യം ക​ല​ർ​ന്നി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തു​ണ്ട്. വാ​ങ്ങു​ന്ന​വ​രും വി​ല്ക്കു​ന്ന​വ​രും അ​ധി​കൃ​ത​രും ഇ​ക്കാ​ര്യ​ത്തി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. നാ​ട​ൻ മ​ഞ്ഞ​ൾ വാ​ങ്ങി ക​ഴു​കി ഉ​ണ​ക്കി പൊ​ടി​പ്പി​ച്ച് ഉ​പ​യോ​ഗി​ക്കാം.

Related posts

Leave a Comment