റി​ഹേ​ഴ്സ​ലി​നി​ടെ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; പ​ത്ത് മ​ര​ണം; വീ​ഡി​യോ പു​റ​ത്ത്

ക്വ​ലാ​ലം​പു​ര്‍: പ​രി​ശീ​ല​ന​പ്പ​റ​ക്ക​ലി​നി​ടെ മ​ലേ​ഷ്യ​ന്‍ നാ​വി​ക​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച്  പ​ത്ത് മ​ര​ണം. റോ​യ​ല്‍ മ​ലേ​ഷ്യ​ന്‍ നേ​വി പ​രേ​ഡി​നു​ള്ള റി​ഹേ​ഴ്സ​ലി​നി​ടെ​യാ​ണ് അ​പ​ക​ടം. 

മ​ലേ​ഷ്യ​യി​ല്‍ നാ​വി​ക​സേ​ന​യു​ടെ ആ​സ്ഥാ​ന​മാ​യ ലു​മു​ട്ടി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ല്‍ ആ​രും ര​ക്ഷ​പ്പെ​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. അ​പ​ക​ട​ത്തി​ന്‍റെ ന​ടു​ക്കു​ന്ന ദൃ​ശ്യം പു​റ​ത്തു​വ​ന്നു.

റോ​യ​ല്‍ മ​ലേ​ഷ്യ​ന്‍ നേ​വി​യു​ടെ യൂ​റോ​കോ​പ്റ്റ​ര്‍ എ​എ​സ്  555 എ​സ്എ​ൻ ഫെ​നാ​ക്, അ​ഗ​സ്റ്റ-​വെ​സ്റ്റ്‌​ലാ​ന്‍​ഡ് എ.​ഡ​ബ്ല്യു-139 എ​ന്നീ ഹെ​ലി​കോ​പ്റ്റ​റു​ക​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. ആ​ദ്യ​ത്തെ ഹെ​ലി​കോ​പ്റ്റ​റി​ല്‍ ഏ​ഴ് പേ​രും ര​ണ്ടാ​മ​ത്തേ​തി​ല്‍ മൂ​ന്നു പേ​രു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 9.32നാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

Related posts

Leave a Comment