ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ പേ​രി​ൽ ഒ​രു രൂ​പ​യ്ക്ക് ഉ​ച്ച​ഭ​ക്ഷ​ണം,മ​ന്ന​ത്ത് പ​ദ്മാ​ന​ഭ​ന്‍റെ പേ​രി​ൽ അ​രൂ​രി​ൽ 2000 കോ​ടി രൂ​പ​യു​ടെ ഡി​ജി​റ്റ​ൽ പാ​ർ​ക്ക്; വി​ക​സ​ന രേ​ഖ​യു​മാ​യി ശോ​ഭാ സു​രേ​ന്ദ്ര​ൻ

കാ​യം​കു​ളം: ആ​ല​പ്പു​ഴ പാ​ർ​ല​മെന്‍റ് എ​ൻഡിഎ സ്ഥാ​നാ​ർ​ഥി ശോ​ഭ സു​രേ​ന്ദ്ര​ന്‍റെ തെര​ഞ്ഞെ​ടു​പ്പ് വി​ക​സ​ന രേ​ഖ പു​റ​ത്തി​റ​ക്കി. വി​ശ​ദ​മാ​യ പ​ഠ​ന​ത്തി​നുശേ​ഷം ആ​ല​പ്പു​ഴ​യു​ടെ മ​ന​സറി​ഞ്ഞു ത​യാറാ​ക്കി​യ​താ​ണ് വി​ക​സ​നരേ​ഖ​യെ​ന്ന് കോ​യ​മ്പ​ത്തൂ​ർ എംഎ​ൽഎയും മ​ഹി​ളാ മോ​ർ​ച്ച ദേ​ശീ​യ അ​ധ്യക്ഷ​യു​മാ​യ വാ​ന​തി ശ്രീ​നി​വാ​സ​ൻ വി​ക​സ​നരേ​ഖ​യു​ടെ പ്ര​കാ​ശ​നം നി​ർ​വഹി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

നാ​ടി​ന്‍റെയും ജ​ന​ത​യു​ടെ​യും മ​ന​സറി​ഞ്ഞ​വ​ർ​ക്കു മാ​ത്ര​മേ ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട​തും സാ​ധ്യ​മാ​ക്കാ​ൻ സാ​ധി​ക്കു​ന്ന​തു​മാ​യ കാ​ര്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളാ​ൻ സാ​ധി​ക്കൂ.

സ്ത്രീ​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി വ​സ്ത്ര നി​ർ​മാ​ണ പാ​ർ​ക്കും കോ​ളജ് വി​ദ്യാ​ഭ്യാ​സ​ത്തി​നു പെ​ൺ​കു​ട്ടി​ക​ൾ​ക്ക് 25,000 രൂ​പ​യു​ടെ സ്കോ​ള​ർ ഷി​പ്പ്, തീ​ര​ദേ​ശ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി 30,000 കോ​ടി രൂ​പ​യു​ടെ പാ​ക്കേ​ജ്, മ​ന്ന​ത്ത് പ​ദ്മാ​ന​ഭ​ന്‍റെ പേ​രി​ൽ അ​രൂ​രി​ൽ 2000 കോ​ടി രൂ​പ​യു​ടെ മ​ൾ​ട്ടി കോം​പ്ല​ക്സ് ഡി​ജി​റ്റ​ൽ പാ​ർ​ക്ക്, ശ്രീ​നാ​രാ​യ​ണ ഗു​രു​വിന്‍റെ പേ​രി​ൽ ഒ​രു രൂ​പ​യ്ക്ക് ഉ​ച്ച​ഭ​ക്ഷ​ണം തു​ട​ങ്ങി ആ​ല​പ്പു​ഴ​യു​ടെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​നു​ള്ള മാ​സ്റ്റ​ർ പ്ലാ​ൻ ആ​ണ് വി​ക​സ​ന രേ​ഖയി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും ആ​ല​പ്പു​ഴ​യു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കാ​ൻ സാ​ധി​ച്ച ശോ​ഭ സു​രേ​ന്ദ്ര​ൻ വി​ജ​യി​ക്കു​മെ​ന്ന് ഉ​റ​പ്പാ​ണെ​ന്നും വ​ന​തി ശ്രീ​നി​വാ​സ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment