ക​ല്യാ​ണ​ത്തി​ന് എ​ല്ലാ​വ​രും വ​ര​ണം, കെ.​സി​ക്ക് വോട്ടും ചെയ്യണം; കെ.​സി. വേ​ണു​ഗോ​പാ​ലി​ന് വോ​ട്ട​ഭ്യ​ര്‍​ഥി​ച്ച് വി​വാ​ഹ​ക്ഷ​ണ​ക്ക​ത്ത്; ആ​ല​പ്പു​ഴയിലെ വി​വാ​ഹ​ ക്ഷ​ണ​ക്ക​ത്ത് വൈ​റ​ലാ​കു​ന്നു

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​സി. വേ​ണു​ഗോ​പാ​ലി​ന് വോ​ട്ട് അ​ഭ്യ​ര്‍​ഥി​ച്ചു​കൊ​ണ്ടു​ള്ള വി​വാ​ഹ ക്ഷ​ണ​ക്ക​ത്ത് കൗ​തു​ക​മു​ണ​ര്‍​ത്തി.

ആ​ല​പ്പു​ഴ മു​ല്ല​യ്ക്ക​ല്‍ വാ​ര്‍​ഡി​ലെ താ​ഴ​ക​ത്ത് വീ​ട്ടി​ല്‍ അ​ബ്ദു​ള്‍ വ​ഹീ​ദി​ന്‍റെ മ​ക​ന്‍ വ​സീ​മി​ന്‍റെ വി​വാ​ഹ ക്ഷ​ണ​ക്ക​ത്തി​ലാ​ണ് കെ​സി​യെ വി​ജ​യി​പ്പി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

രാ​ഷ്ടീ​യപാ​ര്‍​ട്ടി​ക​ളു​ടെ പേ​രി​ലും പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ പേ​രി​ലും ധാ​രാ​ളം വി​വാ​ഹ​ക്ഷ​ണ​ക്ക​ത്തു​ക​ള്‍ വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും ആ​ദ്യ​മാ​യാ​ണ് ഒ​രു സ്ഥാ​നാ​ര്‍​ഥി​യു​ടെ ഫോ​ട്ടോ സ​ഹി​തം വോ​ട്ട​ഭ്യ​ര്‍​ഥി​ച്ചു​കൊ​ണ്ട് ക്ഷ​ണ​ക്ക​ത്ത് പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

ക​ല്ല്യാ​ണം കൂ​ടാ​ന്‍ വി​ളി​ക്കു​ന്ന​തി​നൊ​പ്പം പ്രി​യ​പ്പെ​ട്ട സ്ഥാ​നാ​ര്‍​ഥി​ക്ക് വോ​ട്ടു ചെ​യ്യാ​ന്‍ മ​റ​ക്ക​ല്ലേ എ​ന്ന് ഓ​ര്‍​മ​പ്പെ​ടു​ത്തു​ക​യാ​ണ് വ​സീ​മും വാ​പ്പ അ​ബ്ദു​ള്‍ വ​ഹീ​ദും.

മേയ് 19നാ​ണ് വി​വാ​ഹം. ചു​ങ്കം വാ​ര്‍​ഡ് ത​ട​യി​ല്‍ വീ​ട്ടി​ല്‍ നാ​സ് അ​ബ്ദു​ള്ള​യു​ടെ മ​ക​ള്‍ ഫാ​ത്തി​മ​യാ​ണ് വ​ധു.

Related posts

Leave a Comment