സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും മുഖ്യമന്ത്രിക്ക് പറക്കാൻ ഹെലികോപ്റ്റർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്ന് പോ​കു​ന്ന​തി​നി​ടെ മു​ഖ്യ​മ​ന്ത്രി​ക്ക് പ​റ​ക്കാ​നു​ള്ള ഇ​ര​ട്ട എ​ന്‍​ജി​ന്‍ ഹെ​ലി​കോ​പ്ട​ർ ത​ല​സ്ഥാ​ന​ത്തെ​ത്തി​ച്ചു. സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം ഹെ​ലി​കോ​പ്ട​ർ യാ​ത്ര​ക്ക് ത​യാ​റാ​കും.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ യാ​ത്ര​ക​ൾ​ക്കാ​യി ആ​ഭ്യ​ന്ത​ര​വ​കു​പ്പാ​ണ് ഹെ​ലി​കോ​പ്ട​ർ വാ​ട​ക​ക്കെ​ടു​ത്തി​രി​ക്കു​ന്ന​ത്. എ​സ്എ​പി ക്യാ​ന്പി​ലാ​ണ് ഹെ​ലി​കോ​പ്ട​ർ ഇ​പ്പോ​ൾ ഉ​ള്ള​ത്.

സു​ര​ക്ഷ പ​രി​ശോ​ധ​ന​ക​ൾ ഇ​ന്ന് ന​ട​ത്തും. ചി​പ്സ​ണ്‍ ഏ​വി​യേ​ഷ​നി​ൽ നി​ന്നാ​ണ് ഹെ​ലി​കോ​പ്ട​ർ വാ​ട​ക​യ്ക്കെ​ടു​ത്ത​ത്. മാ​സം 80 ല​ക്ഷം രൂ​പ​യാ​ണ് വാ​ട​ക. പ്ര​തി​മാ​സം 25 മ​ണി​ക്കൂ​ർ ഈ ​തു​ക​യ്ക്ക് പ​റ​ക്കാം.

തു​ട​ർ​ന്നു​ള്ള ഓ​രോ മ​ണി​ക്കൂ​റി​നും 90,000 രൂ​പ വീ​തം കൊ​ടു​ക്ക​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​രും ഏ​വി​യേ​ഷ​ൻ ക​ന്പ​നി​യും ത​മ്മി​ലു​ള്ള ക​രാ​ർ. മൂ​ന്നു വ​ർ​ഷ​ത്തേ​ക്കാ​ണ് ക​രാ​ർ.

ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കി​ടെ ഹെ​ലി​കോ​പ്ട​ർ വാ​ട​ക​ക്കെ​ടു​ക്കു​ന്ന​തി​നെ​തി​രേ പ്ര​തി​പ​ക്ഷം ക​ടു​ത്ത വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു.

ഇ​തേത്തുട​ർ​ന്ന് നേ​ര​ത്തെ തീ​രു​മാ​ന​ത്തി​ൽ നി​ന്നു സ​ർ​ക്കാ​ർ പി​ന്നോ​ട്ട് പോ​യെ​ങ്കി​ലും പിന്നീട് ഹെ​ലി​കോ​പ്ട​ർ വാ​ട​ക​യ്ക്കെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​ക​യാ​യി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്ര​യ്ക്കാ​ണ് ഹെ​ലി​കോ​പ്ട​ർ വാ​ട​ക​യ്ക്കെ​ടു​ത്ത​തെ​ന്ന വി​മ​ർ​ശ​നം ശ​ക്ത​മാ​യ​തോ​ടെ മാ​വോ​യി​സ്റ്റ് നി​രീ​ക്ഷ​ണ​ത്തി​നും ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ത്തി​നു​മാ​ണ് ഹെ​ലി​കോ​പ്ട​ർ വാ​ട​ക​ക്കെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ വാ​ദം.

മാ​ര്‍​ച്ചി​ലെ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തിെ​ല തീ​രു​മാ​നം അ​നു​സ​രി​ച്ചാ​ണ് ഹെ​ലി​കോ​പ്ട​ര്‍ വാ​ട​ക​യ്ക്ക് എ​ടു​ത്ത​ത്.

Related posts

Leave a Comment