ചിത്രശലഭം ഒടുവിൽ ചൊറിഞ്ഞ് ചുവന്നു; ഹെന്ന ടാറ്റു ചെയ്ത ഏഴുവയസുകാരിയ്ക്ക് പൊള്ളൽ

ഹെ​ന്ന ടാ​റ്റു ചെ​യ്ത ഏ​ഴു വ​യ​സു​കാ​രി​യ്ക്ക് പൊ​ള്ള​ലേ​റ്റു.​ക​ഴി​ഞ്ഞ മാ​സം തു​ർ​ക്കി​യി​ൽ അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ ത​ന്‍റെ ഏ​ഴ് വ​യ​സു​ള്ള മ​ക​ൾ മ​ട്ടി​ൽ​ഡ ഹോ​ട്ട​ലി​ൽ വ​ച്ച് ചി​ത്ര​ശ​ല​ഭ​ത്തി​ന്‍റെ ടാ​റ്റു അ​ടി​ച്ച​താ​യി കി​ർ​സ്റ്റി ന്യൂ​ട്ട​ൺ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

എ​ന്നാ​ൽ ചി​ത്ര​ശ​ല​ഭ​ത്തി​ന്‍റെ രൂ​പ​ത്തി​ൽ പൊ​ള്ള​ലേ​ൽ​ക്കു​ക​യാ​ണ് ചെ​യ്ത​ത്. പെ​ൺ​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യാ​ണ് സം​ഭ​വ​ത്തെ കു​റി​ച്ച് ഫെ​യ്സ് ബു​ക്കി​ൽ കു​റി​ച്ച​ത്. 

നാ​ല് പേ​ര​ട​ങ്ങു​ന്ന കു​ടും​ബം അ​വ​ധി ക​ഴി​ഞ്ഞ് ഇം​ഗ്ല​ണ്ടി​ലേ​ക്ക് മ​ട​ങ്ങി​യ​തോ​ടെ​യാ​ണ് അ​സ്വ​സ്ഥ​ത​ക​ൾ ആ​രം​ഭി​ച്ച​ത്. തൊ​ട്ടു​പി​ന്നാ​ലെ, പെ​ൺ​കു​ട്ടി​യു​ടെ ടാ​റ്റൂ ചെ​യ്ത ഭാ​ഗ​ത്ത്  ചൊ​റി​ച്ചി​ൽ അ​നു​ഭ​വ​പ്പെ​ടു​ക​യും ചു​വ​ന്ന് വ​രു​ക​യും ചെ​യ്തു.

പൊ​ള്ള​ലേ​റ്റ് ര​ക്തം വ​രാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് അ​മ്മ പെ​ൺ​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. കു​ട്ടി​യ്ക്ക് അ​ല​ർ​ജി​യു​ണ്ടെ​ന്ന് ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ചു. 

Related posts

Leave a Comment