നൂലിൽ കെട്ടിയിറക്കിയാലും പൊക്കും..! ഹെ​റോ​യി​ൻ ലാ​യ​നി​യാ​ക്കി​ നൂ​ലി​ൽ മു​ക്കി ക​ട​ത്താ​ൻ ശ്ര​മം; നൂൽ തട്ടിപ്പ് പൊളിഞ്ഞത് മാഫിയ സംഘത്തിന്‍റെ ആ പിഴവ്അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ല്‍ 450 കോ​ടി രൂ​പ​യു​ടെ ഹെ​റോ​യി​ന്‍ പി​ടി​കൂ​ടി. അ​മ്രേ​വി ജി​ല്ല​യി​ലെ പി​പാ​വാ​വ് തു​റ​മു​ഖ​ത്ത് നി​ന്നു​മാ​ണ് 90 കി​ലോ ഹെ​റോ​യി​ന്‍ ഗു​ജ​റാ​ത്ത് ആ​ന്‍റി ടെ​റ​റി​സ്റ്റ് സ്‌​ക്വാ​ഡും ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യു ഇ​ന്‍റ​ലി​ജ​ന്‍​സും പി​ടി​കൂ​ടി​യ​ത്.

ഇ​റാ​നി​ല്‍ നി​ന്നു​മെ​ത്തി​യ ക​ണ്ടെ​യ്‌​ന​റി​ലാ​യി​രു​ന്നു ഹെ​റോ​യി​നു​ണ്ടാ​യി​രു​ന്ന​ത്. പി​ടി​കൂ​ടാ​തി​രി​ക്കാ​ൻ, ഹെ​റോ​യി​ൻ ലാ​യ​നി​യാ​ക്കി​യ​തി​ന് ശേ​ഷം അ​തി​ൽ നൂ​ൽ മു​ക്കി ഉ​ണ​ക്കി കെ​ട്ടാ​ക്കി​യാ​ണ് ഇ​വി​ടേ​ക്ക് എ​ത്തി​ച്ച​ത്.

നൂ​ലു​ക​ൾ നി​റ​ച്ച വ​ലി​യ ബാ​ഗു​ക​ൾ അ​ഞ്ച് മാ​സം മു​ൻ​പാ​ണ് ഇ​വി​ടെ എ​ത്തി​യ​ത്. ബാ​ഗു​ക​ളു​ടെ ഭാ​ര​ത്തി​ൽ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ലാ​ണ് നൂ​ലി​ൽ ഹെ​റോ​യി​ൻ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

Related posts

Leave a Comment