രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ വീ​ണ്ടും ഉ​യ​രു​ന്നു; 24 മ​ണി​ക്കൂ​റി​നി​ടെ 3,688 പേ​ർ​ക്ക് രോ​ഗം; 50 മരണം


ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ൾ വീ​ണ്ടും ഉ​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3,688 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 50 പേ​ർ മ​രി​ച്ചു.

ഇ​തോ​ടെ രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ലു​ള്ള കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 18,684 ആ​യി ഉ​യ​ർ​ന്നു. രാ​ജ്യ​ത്തെ പ്ര​തി​ദി​ന പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 0.74 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ന്നു.

രോ​ഗ​മു​ക്തി നി​ര​ക്ക് 98.74 ശ​ത​മാ​ന​മാ​ണ്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 1,88,89,90,935 പേ​ര്‍​ക്ക് വാ​ക്‌​സി​നേ​ഷ​ന്‍ ന​ല്‍​കി​യ​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ഡ​ൽ​ഹി​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ഇ​വി​ടെ ഇ​ന്നും ആ​യി​ര​ത്തി​ന് മു​ക​ളി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ണ്ട്. ഡ​ൽ​ഹി​യി​ൽ ഇ​ന്ന​ലെ 1,607 പേ​ര്‍​ക്കാ​ണ് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്.

Related posts

Leave a Comment