ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്ക് സാ​ധ്യ​ത; കേ​ര​ള തീ​ര​ത്ത് ജാ​ഗ്ര​താ നി​ർ​ദേ​ശവുമായി ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി 


ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തീ​ര​ത്ത് ഉ​യ​ര്‍​ന്ന തി​ര​മാ​ല​യ്ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത. വ്യാ​ഴാ​ഴ്ച രാ​ത്രി വ​രെ 1.3 മു​ത​ൽ 1.8 മീ​റ്റ​ർ വ​രെ ഉ​യ​ർ​ന്ന തി​ര​മാ​ല​യ്ക്കും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ള്ള​താ​യി ദേ​ശീ​യ സ​മു​ദ്ര​സ്ഥി​തി​പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും തീ​ര​ദേ​ശ​വാ​സി​ക​ളും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ളു​ടെ​യും ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ബീ​ച്ചി​ലേ​യ്ക്കു​ള്ള യാ​ത്ര​ക​ളും ക​ട​ലി​ൽ ഇ​റ​ങ്ങി​യു​ള്ള വി​നോ​ദ​ങ്ങ​ളും പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

Related posts

Leave a Comment