“പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഇനിയും മത്സരിക്കുമോ?’; ഉത്തരം വ്യക്തമാക്കാതെ ഹിലരി

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് വീ​ണ്ടും മ​ത്സ​രി​ക്കു​മോ എ​ന്ന ചോ​ദ്യ​ത്തി​ൽ നി​ന്ന് ത​ന്ത്ര​പൂ​ർ​വം ഒ​ഴി​ഞ്ഞു​മാ​റി മു​ൻ അ​മേ​രി​ക്ക​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ഹി​ല​രി ക്ലി​ന്‍റ​ൺ. 2020ൽ ​വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ൽ ഉ​ണ്ടാ​കു​മോ എ​ന്നാ​യി​രു​ന്നു ചോ​ദ്യം. കാ​ന​ഡ​യി​ലെ മു​ൻ അ​മേ​രി​ക്ക​ൻ അം​ബാ​സി​ഡ​ർ ആ​യി​രു​ന്ന ഫ്രാ​ങ്ക് മ​ക്കെ​ന്ന​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ചോ​ദ്യം ഉ​ന്ന​യി​ച്ച​ത്.

എ​ന്നാ​ൽ, ചോ​ദ്യ​ത്തി​ൽ നി​ന്ന് അ​തി​വി​ദ​ഗ്ധ​മാ​യി ഹി​ല​രി ഒ​ഴി​ഞ്ഞു​മാ​റി. അ​തേ​സ​മ​യം, അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ വി​മ​ർ​ശി​ക്കാ​ൻ കി​ട്ടി​യ അ​വ​സ​രം അ​വ​ർ പാ​ഴാ​ക്കി​യ​തു​മി​ല്ല. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ജ​മാ​ൽ ഖ​ഷോ​ഗി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ അ​മേ​രി​ക്ക​ൻ ഭ​ര​ണ​കൂ​ടം ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ക്കാ​ത്ത​ത് ട്രം​പ് അ​ട​ക്ക​മു​ള്ള​മു​ള്ള ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ​ക്ക് മ​റ്റ് പ​ല ല​ക്ഷ്യ​ങ്ങ​ളും ഉ​ള്ള​തി​നാ​ലാ​ണെ​ന്ന് അ​വ​ർ ആ​രോ​പി​ച്ചു.

വാ​ണി​ജ്യ താ​ത്പ​ര്യ​ങ്ങ​ളാ​ണ് ട്രം​പി​നെ​യും കൂ​ട്ട​രെ​യും ഉ​റ​ച്ച നി​ല​പാ​ടെ​ടു​ക്കു​ന്ന​തി​ൽ നി​ന്ന് പി​ന്നോ​ട്ട് വ​ലി​ക്കു​ന്ന​തെ​ന്നും അ​വ​ർ കു​റ്റ​പ്പെ​ടു​ത്തി. സൗ​ദി​യു​മാ​യു​ള്ള ആ​യു​ധ ഉ​ട​മ്പ​ടി​യാ​ണ് ഇ​തി​ന്‍റെ മു​ഖ്യ​കാ​ര​ണ​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ഴി​ഞ്ഞ മാ​സം ഇ​തേ ചോ​ദ്യം ഹി​ല​രി​ക്കു മു​ന്നി​ലെ​ത്തി​യ​പ്പോ​ൾ പ്ര​സി​ഡ​ന്‍റ് ആ​യി​രി​ക്കാ​ൻ ത​നി​ക്കി​ഷ്ട​മാ​ണെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ മ​റു​പ​ടി.

എ​ന്നാ​ൽ, പ്ര​സി​ഡ​ന്‍റ് പ​ദ​ത്തി​ലേ​ക്ക് മ​ത്സ​രി​ക്കു​മോ എ​ന്ന ചോ​ദ്യം നി​ര​വ​ധി ത​വ​ണ ആ​വ​ർ​ത്തി​ക്ക​പ്പെ​ട്ട​പ്പോ​ഴെ​ല്ലാം ഇ​ത്ത​ര​ത്തി​ൽ ത​ന്ത്ര​പൂ​ർ​വം ഒ​ഴി​ഞ്ഞ് മാ​റു​ക​യാ​ണ് അ​വ​ർ ചെ​യ്ത​ത്.

Related posts