വേറിട്ടൊരു പ്രതിഷേധം വൈറലാകുന്നു..! റോഡിലെ കുഴിയിൽ നിന്നുകൊണ്ട് വാഹനം തടഞ്ഞാണ് വിദ്യാർഥിനിയുടെ പ്രതിഷേധം; കഴിഞ്ഞ ദിവസം പരീക്ഷയ്ക്ക് പോകുന്പോൾ കുഴിയിൽ വണ്ടിചാടി ദേഹത്ത് ചെളി തെറിച്ചു വീണതിൽ പ്രതിഷേധിച്ചാണ് ഹിൽനയുടെ പ്രതിഷേധം

പ​റ​വൂ​ർ: വ​ട​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് അ​ണ്ടി​പ്പി​ള്ളി​ക്കാ​വ് കി​ഴ​ക്ക് സെ​ന്‍റ് ജോ​സ​ഫ് ക​പ്പേ​ള​യ്ക്ക് സ​മീ​പം ത​ക​ർ​ന്ന റോ​ഡി​ലെ കു​ഴി​യി​ൽ നി​ന്നു​കൊ​ണ്ട് വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ് വി​ദ്യാ​ർ​ഥി​നി​യു​ടെ പ്ര​തി​ഷേ​ധം. അ​ണ്ടി​പ്പി​ള്ളി​ക്കാ​വ് വേ​ലി​ക്ക​ക​ത്ത് വീ​ട്ടി​ൽ പോ​ളി​ന്‍റെ മ​ക​ൾ ഹി​ൽ​ന​യാ​ണ് വേ​റി​ട്ട​പ്ര​തി​ഷേ​ധ​രീ​തി അ​വ​ലം​ബി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം പ​രീ​ക്ഷ​യ്ക്ക് റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്പോ​ൾ പി​ന്നി​ൽ​നി​ന്നു വ​ന്ന ഒ​രു വാ​ഹ​നം വെ​ള്ള​ക്കു​ഴി​യി​ൽ ചാ​ടി കു​ഴി​യി​ലെ വെ​ള്ള​വും ചെ​ളി​യും ഹി​ൽ​ന​യു​ടെ യൂ​ണി​ഫോ​മി​ലും പു​സ്ത​ക​ത്തി​ലും തെ​റി​ച്ചു​വീ​ണു. ഈ ​വാ​ഹ​നം നി​ർ​ത്താ​തെ ക​ട​ന്നു​പോ​യി. ചെ​ളി​യാ​യ വ​സ്ത്രം വീ​ട്ടി​ൽ പോ​യി മാ​റ്റി സ്കൂ​ളി​ൽ എ​ത്തി​യ​പ്പോ​ൾ സ​മ​യം ഏ​റെ വൈ​കി​യി​രു​ന്നു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഹി​ൽ​ന വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ​ത്.

അ​ണ്ടി​പ്പി​ള്ളി​ക്കാ​വ് ജം​ഗ്ഷ​ൻ മു​ത​ൽ ചേ​ന്ദ​മം​ഗ​ലം വ​ഴി പ​റ​വൂ​ർ പോ​കു​ന്ന ഈ ​റോ​ഡ് മാ​സ​ങ്ങ​ളോ​ള​മാ​യി ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ്. എ​ൻ​എ​ച്ച് 17 ൽ‌ ​വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്ക് കൂ​ടു​ന്പോ​ൾ ഈ ​വ​ഴി​യാ​ണ് വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ടു​ന്ന​ത്.

Related posts