പ്രസവവേദനയിൽ പുളഞ്ഞ യുവതിയേയും കൊണ്ട് വാഹനം അതിവേഗം ആശുപത്രിയിലേക്ക് പാഞ്ഞു; ആ​ശു​പ​ത്രി മു​റ്റ​ത്ത് വാ​ഹ​ന​മെ​ത്തിയെങ്കിലും യുവതിക്ക് പുറത്തിറങ്ങാനായില്ല; ഉടൻതന്നെ ഡോക്ടറെത്തി യുവതിയ്ക്ക് വാഹനത്തിൽ സുഖം പ്രസവം ഒരുക്കി, സംഭവം മട്ടന്നൂരിൽ

മ​ട്ട​ന്നൂ​ർ: ആ​ശു​പ​ത്രി മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട ടാ​റ്റാ​സു​മോ​യി​ൽ യു​വ​തി​ക്ക് സു​ഖ​പ്ര​സ​വം. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം മ​ട്ട​ന്നൂ​ർ ആ​ശ്ര​യ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. ഇ​രി​ക്കൂ​ർ സ്വ​ദേ​ശി​നി​യാ​യ 32കാ​രി​യാ​ണ് വാ​ഹ​ന​ത്തി​ൽ​വ​ച്ച് ആ​ൺ​കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​ത്‌. ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി​സ്റ്റി​ന്‍റെ പ​രി​ച​ര​ണ​ത്തി​ലാ​യി​രു​ന്നു യു​വ​തി. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം പ്ര​സ​വ​വേ​ദ​ന​യു​ണ്ടാ​യ​തോ​ടെ വാ​ഹ​ന​ത്തി​ൽ ക​ണ്ണൂ​രി​ലേ​ക്ക് പു​റ​പ്പെ​ടു​ക​യാ​യി​രു​ന്നു.

വേ​ദ​ന ക​ഠി​ന​മാ​യ​തോ​ടെ യു​വ​തി​യെ​യും​കൊ​ണ്ടു വാ​ഹ​നം അ​മി​ത​വേ​ഗ​ത​യി​ൽ മ​ട്ട​ന്നൂ​ർ ആ​ശ്ര​യ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി മു​റ്റ​ത്ത് വാ​ഹ​ന​മെ​ത്തി​യ​തോ​ടെ യു​വ​തി​യെ പു​റ​ത്തി​റ​ക്കാ​ൻ ക​ഴി​യാ​ത്ത നി​ല​യി​ലാ​യി​രു​ന്നു. വി​വ​ര​മ​റി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഡോ. ​സു​ചി​ത്ര സു​ധീ​റും ന​ഴ്സു​മാ​രും ഓ​ടി​യെ​ത്തി വാ​ഹ​ന​ത്തി​ൽ​ത്ത​ന്നെ പ്ര​സ​വ​ത്തി​നാ​യി സൗ​ക​ര്യ​മൊ​രു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു യു​വ​തി​യെ​യും കു​ഞ്ഞി​നെ​യും ആ​ശു​പ​ത്രി വാ​ർ​ഡി​ലേ​ക്ക് മാ​റ്റി.

Related posts