വരൂ കാര്യം സാധിക്കൂ! ഹൈടെക് ശുചിമുറിയുമായി അമേരിക്കയെ പിടിക്കാന്‍ ജപ്പാനൊരുങ്ങുന്നു; സ്വയം വൃത്തിയാക്കുന്ന ശുചിമുറികളെക്കുറിച്ചറിയാം

toto-hightec-toilets.jpg.image.470.246ഹൈടെക് എന്നുപറഞ്ഞാല്‍ ഓര്‍മ്മ വരിക ജപ്പാന്‍കാരെ തന്നെയാണ്. ഇപ്പോഴിതാ ഹൈടെക് ശുചിമുറിയുമായി അമേരിക്കക്കാരെ പിടിക്കാനൊരുങ്ങുകയാണ് ജപ്പാന്‍ കമ്പനി. ജപ്പാനിലെ പ്രമുഖ ബാത്ത്‌റൂം കമ്പനിയായ ടോടോ ആണ് അത്യാധുനിക ശുചിമുറി അനുഭവം ഉപഭോക്താക്കള്‍ക്കു നല്‍കാനായി സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഷോറൂം തുറന്നിരിക്കുന്നത്. ‘വരൂ കാര്യം സാധിക്കൂ’ എന്നാണ് പുരസ്യ വാചകം തന്നെ. ആരെയും വീഴ്ത്തുന്ന സൗകര്യങ്ങളാണ് കണ്‍സപ്റ്റ് 190 എന്ന ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്. പരീക്ഷണാര്‍ഥം ഒരുക്കിയിരിക്കുന്ന ഷോറൂമിലെ ശുചിമുറിയിലേക്ക് ഒരാള്‍ പ്രവേശിച്ചാല്‍ മുറിയിലെ ലൈറ്റുകള്‍ താനേ ഓണാകും.

toto-toilet.jpg.image.784.410

ടോയ്ലറ്റ് സീറ്റ് ഓട്ടമാറ്റികായി ഉയരും. ചെറുചൂടുള്ള ടോയ്ലറ്റ് സീറ്റില്‍ ഇരുന്നുകഴിഞ്ഞാല്‍ ലൈറ്റെല്ലാം അണഞ്ഞ് മുറിയില്‍ പ്രൊജക്ടര്‍ വഴി ദൃശ്യങ്ങള്‍ തെളിയും. ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത് ബഹിരാകാശ ദൃശ്യങ്ങളാണ്. ചുരുക്കിപ്പറഞ്ഞാല്‍ കാര്യംസാധിക്കാനെത്തിയിട്ട് പാര്‍ക്കില്‍ കയറിയ അനുഭവങ്ങളാകും. സെന്‍സറുകളാണ് ശുചിമുറികളെ ഹൈടെക് ആക്കുന്നത്. ടോയ്ലറ്റ് സീറ്റിന്റെ താപനില ക്രമീകരിക്കാന്‍ കഴിയും. കഴുകാന്‍ ഉപയോഗിക്കുന്ന വെള്ളംചീറ്റുന്ന സ്‌പ്രേകളും ഹൈടെക് ആണ്. ഇതു രണ്ടുവശത്തുനിന്നും വെള്ളം ചീറ്റും.

_93645102_197377ac-9af4-483b-82a2-2377191319c0

ഇതിലെ വെള്ളത്തിന്റെ താപനിലയും ചീറ്റുന്നതിന്റെ മര്‍ദവും ക്രമീകരിക്കാനുള്ള സൗകര്യമുണ്ട്. ടോടോ അവതരിപ്പിച്ച ശുചിമുറികള്‍ ഏറെയും സ്വയം ശുചിയാക്കുന്നവയാണ്. ഷോറൂമിന് കൃത്യമായ ഓഫീസ് സമയമൊന്നുമില്ല. ഇടയ്ക്കിടെ ജപ്പാന്റെ സാംസ്‌കാരികത്തനിമ വിളിച്ചോതുന്ന പരിപാടികള്‍ ഷോറൂമില്‍ സംഘടിപ്പിക്കാന്‍ ടോടോ ലക്ഷ്യമിടുന്നുണ്ട്. പരിപാടിക്കൊപ്പം ഭക്ഷണവും പാനീയങ്ങളുമൊക്കെ കിട്ടുന്ന സ്റ്റാളുകളും ഒരുക്കും. കുടിയും തീനും കഴിഞ്ഞാല്‍ ശുചിമുറി ആവശ്യം വരുമല്ലോ എന്നൊരു കണക്കുകൂട്ടല്‍ കൂടിയുണ്ടത്രേ! ജപ്പാനിലെ ഹൈടെക് ശുചിമുറികള്‍ പ്രശസ്തമാണെങ്കിലും അമേരിക്കയില്‍ അത്ര പ്രചാരത്തിലില്ല. ഇതിനൊരു മാറ്റം വരുത്താനാണ് ടോടോയുടെ പുതിയ നീക്കം. 500 മുതല്‍ 10,000 ഡോളര്‍ വരെയുള്ള ശുചിമുറികളാണ് ടോടോ അവതരിപ്പിക്കുന്നത്.

Related posts