ചെ​രു​പ്പു​കു​ത്തി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം! അ​മ്മ​യും മ​ക​നും അ​റ​സ്റ്റി​ല്‍; സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ…

കൊ​ച്ചി: എ​റ​ണാ​കു​ളം ഗ​വ. ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​നു സ​മീ​പം ചെ​രു​പ്പു തു​ന്നു​ന്ന ആ​ളെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ അ​മ്മ​യും മ​ക​നും അ​റ​സ്റ്റി​ല്‍.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ലു​വ കോ​മ്പാ​റ സ്വ​ദേ​ശി​ക​ളാ​യ ഓ​ട്ടോ റാ​ണി എ​ന്ന​റി​യ​പ്പെ​ടു​ന്ന സോ​ളി ബാ​ബു(43), ഇ​വ​രു​ടെ മ​ക​ന്‍ സാ​വി​യോ ബാ​ബു(23) എ​ന്നി​വ​രെ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ്. വി​ജ​യ​ശ​ങ്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റു ചെ​യ്തു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ;

ക​ഴി​ഞ്ഞ മാ​സം 24-ന് ​ചെ​രു​പ്പു​കു​ത്തി​യാ​യ ജോ​യി(50) യെ ​ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് ക്രി​ക്ക​റ്റ് ബാ​റ്റു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ക്കു​ക​യും വാ​ക്ക​ത്തി​ക്ക് വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​മ്മ​യും മ​ക​നും അ​റ​സ്റ്റി​ലാ​യ​ത്.

ര​ണ്ടു മാ​സം മു​മ്പ് ജോ​യി​യും സോ​ളി​യും ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്നു. ജോ​യി സോ​ളി​യു​ടെ കൈ ​അ​ടി​ച്ചൊ​ടി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​യാ​ളെ സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

50 ദി​വ​സ​ത്തെ ജ​യി​ല്‍ വാ​സ​ത്തി​നു​ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ ഇ​യാ​ളെ വ​ധി​ക്കാ​നാ​യി സോ​ളി ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യെ​ങ്കി​ലും ഫ​ല​പ്ര​ദ​മാ​യി​ല്ല.

തു​ട​ര്‍​ന്നാ​ണ് മ​ക​ന്‍ അ​ക്ര​മം ന​ട​ത്തി​യ​ത്. പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​മെ​ന്ന് സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ്.​വി​ജ​യ​ശ​ങ്ക​ര്‍ പ​റ​ഞ്ഞു.

Related posts

Leave a Comment