സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ര​ക്തം സ്വീ​ക​രി​ച്ച ഗ​ർ​ഭി​ണി​ക്ക് എ​ച്ച്ഐ​വി; ലാ​ബ് ടെ​ക്നീ​ഷ്യ​ൻ​മാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു

ചെ​ന്നൈ: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ര​ക്തം സ്വീ​ക​രി​ച്ച 23 വ​യ​സു​കാ​രി​യാ​യ ഗ​ർ​ഭി​ണി​ക്ക് എ​ച്ച്ഐ​വി ബാ​ധി​ച്ചു. ത​മി​ഴ്നാ​ട്ടി​ലെ വി​രു​ദു​ന​ഗ​ർ ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. ഡി​സം​ബ​ർ മൂ​ന്നി​നാ​ണ് ആ​ശു​പ​ത്രി​യി​ൽ​വ​ച്ച് എ​ച്ച്ഐ​വി ബാ​ധി​ച്ച യു​വാ​വി​ന്‍റെ ര​ക്തം യു​വ​തി സ്വീ​ക​രി​ച്ച​ത്.

സം​ഭ​വ​ത്തെ തുടർന്ന് ലാ​ബ് ടെ​ക്നീ​ഷ്യ​ൻ​മാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു. ര​ണ്ടു വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​മു​മ്പ് ര​ക്ത​ദാ​ന​ത്തി​നാ​യി സ​ര്‍​ക്കാ​ര്‍ ലാ​ബി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ യു​വാ​വി​ൽ രോ​ഗാ​വ​സ്ഥ ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ലാ​ബ് ജീ​വ​ന​ക്കാ​ര്‍ ഇ​യാ​ളെ വിവരം അ​റി​യി​ച്ചി​രു​ന്നി​ല്ല. അ​തി​നാ​ൽ യു​വാ​വ് ര​ക്ത​ദാ​നം തുടരുകയും ചെയ്തു.

ക​ഴി​ഞ്ഞ മാ​സം യു​വാ​വ് ബ്ല​ഡ് ബാ​ങ്കി​ൽ ന​ൽ​കി​യ ര​ക്ത​മാ​ണ് യു​വ​തി സ്വീ​ക​രി​ച്ച​ത്. പ്ര​സ​വം കഴിഞ്ഞേ കു​ഞ്ഞി​ന് എ​ച്ച്ഐ​വിയുണ്ടോ എ​ന്നകാ​ര്യം വ്യക്തമാകൂ എന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. യുവതിക്കും ഭർത്താവിനും ജോലിയും നഷ്ടപരിഹാരവും വാഗ്ദാനം ചെയ്ത് സർക്കാരും രംഗത്തെത്തി.

Related posts