ഇവനാണ് ഞങ്ങ പറഞ്ഞ നടന്‍ ! അയല്‍വാസിയായ വീട്ടമ്മയെ മര്‍ദ്ദിച്ച നടന്‍ പിടിയില്‍

വീട്ടമ്മയെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ സീരിയല്‍ നടന്‍ പിടിയിലായി. തിരുവല്ല മതില്‍ഭാഗം അത്തിമുറ്റത്ത് സുരേഷ്(45) ആണ് അറസ്റ്റിലായത്. സമീപവാസിയായ വീട്ടമ്മയാണ് പരാതിക്കാരി. സംഭവത്തില്‍ ഇയാളുടെ ഭാര്യയും പ്രതിയാണ്.

സ്‌കൂട്ടറില്‍ പോകുകയായിരുന്ന വീട്ടമ്മയെ കാറിലെത്തിയ സുരേഷും ഭാര്യയും ചേര്‍ന്ന് വഴിതടഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. എന്നാല്‍ വീട്ടമ്മ തന്നെ മര്‍ദ്ദിച്ചുവെന്നാരോപിച്ച് സുരേഷിന്റെ ഭാര്യയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.ഇരുകുടുംബങ്ങളും തമ്മില്‍ വഴിത്തര്‍ക്കം ഉണ്ടായിരുന്നതായും പോലീസ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍ സന്തോഷ് പറഞ്ഞു.സുരേഷിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

Related posts