സ്‌​കൂ​ട്ട​റി​ല്‍ ഇ​രു​ന്ന് റൊ​മാ​ന്‍​സ്…​പു​ലി​വാ​ല് പി​ടി​ച്ച് പെ​ൺ​കു​ട്ടി​ക​ൾ

സ്കൂ​ട്ട​റി​ൽ ഇ​രു​ന്ന് റൊ​മാ​ൻ​ഡി​ക് വീ​ഡി​യോ​യി​ലൂ​ടെ ഹോ​ളി ആ​ഘോ​ഷി​ച്ച പെ​ൺ​കു​ട്ടി​ക​ൾ​ക്ക് പി​ഴ ചു​മ​ത്തി നോ​യി​ഡ പോ​ലീ​സ്. റോ​ഡ് നി​യ​മം ലം​ഘി​ച്ച​തി​ന് 33,000 രൂ​പ​യാ​ണ് പി​ഴ​യാ​യി ചു​മ​ത്തി​യ​ത്.

പെ​ൺ​കു​ട്ടി​ക​ളു​ടെ വീ​ഡി​യോ വ​ള​രെ പെ​ട്ടെ​ന്നാ​ണ് സാ​മൂ​ഹ്യ മാ​ധ്യ​മ​ത്തി​ൽ പ്ര​ച​രി​ച്ച​ത്. വീ​ഡി​യോ പ്ര​ച​രി​ച്ച​തോ​ടെ പെ​ൺ​കു​ട്ടി​ക​ൾ​ക്കെ​തി​രേ നി​ര​വ​ധി വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. പ​ര​സ്പ​രം കെ​ട്ടി​പ്പി​ടി​ക്കു​ക​യും ഉ​മ്മ​വ​യ്ക്കു​ക​യും ചെ​യ്യു​ന്ന വീ​ഡി​യോ ആ​ണ് വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​ത്.

അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ സ്കൂ​ട്ട​റി​ൽ ക​യ​റി​നി​ന്ന് പോ​കു​ന്ന​തും പി​ന്നീ​ട് സ്കൂ​ട്ട​റി​ൽ​നി​ന്ന് വീ​ഴു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​ത്ത​തി​നും മൂ​ന്നു​പേ​ർ ഒ​രേ​സ​മ​യം സ​ഞ്ച​രി​ച്ച​തി​നു​മാ​ണ് പി​ഴ ചു​മ​ത്തി​യ​ത്. സ​മാ​ന രീ​തി​യി​ലു​ള്ള വീ​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സം ഡ​ൽ​ഹി മെ​ട്രോ പ​രി​സ​ര​ത്ത് നി​ന്നും വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ഇ​ത്ത​ര​ത്തി​ൽ ര​ണ്ട് യു​വ​തി​ക​ൾ ഡ​ൽ​ഹി മെ​ട്രോ​യി​ൽ അ​ശ്ലീ​ല പ്ര​വൃ​ത്തി​ക​ൾ കാ​ണി​ച്ചു​കൊ​ണ്ട് ഹോ​ളി ആ​ഘോ​ഷി​ച്ച​ത് വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. 

Related posts

Leave a Comment