അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​ൻ ഏ​കാ​ന്ത​മാ​യൊ​രി​ടം വേ​ണോ ? മൂ​ന്ന് കി​ട​പ്പു​മു​റി​ക​ളു​ള്ള ഈ ​കോ​ട്ടേ​ജി​ന് ചി​ല സ​വി​ശേ​ഷ​ത​ക​ളു​ണ്ട്; കാ​ര്‍​വ​രും, പ​ക്ഷേ….

ന​ഗ​ര​ത്തി​ര​ക്കു​ക​ളി​ല്‍ നി​ന്നെ​ല്ലാം ഒ​ഴി​ഞ്ഞ് സ്വ​സ്ഥ​മാ​യി കു​റ​ച്ചു ദി​വ​സം. അ​വ​ധി ആ​ഘോ​ഷി​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ളി​ല്‍ ആ​ദ്യ പ​രി​ഗ​ണ​ന ഇ​തി​നാ​യി​രി​ക്കും.

അ​തി​നാ​യി ഏ​കാ​ന്ത​മാ​യ ഒ​രി​ടം തേ​ടി​പ്പി​ടി​ച്ചാ​ണ് ആ​ളു​ക​ള്‍ അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​ന്‍ പോ​കു​ന്ന​ത്. അ​ങ്ങ​നെ ഏ​കാ​ന്ത​മാ​യ ഒ​രി​ടം യു​കെ​യി​ലു​ണ്ട്.

ഏ​കാ​ന്ത​മാ​യ ഇ​ടം

യു​കെ​യി​ലെ ഏ​റ്റ​വും ഏ​കാ​ന്ത​മാ​യ അ​വ​ധി​ക്കാ​ല കോ​ട്ടേ​ജു​ക​ളി​ലൊ​ന്നാ​ണ് വി​പ​ണി​യി​ല്‍ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഡെ​വോ​ണി​ലെ മാ​ന്‍​സാ​ന്‍​ഡ്‌​സ് ബീ​ച്ചി​നു മു​ക​ളി​ലാ​ണ് ആ​രെ​യും ആ​ക​ര്‍​ഷി​ക്കു​ന്ന ഈ ​കോ​ട്ടേ​ജു​ള്ള​ത്.

മൂ​ന്ന് കി​ട​പ്പു​മു​റി​ക​ളു​ള്ള ഈ ​കോ​ട്ടേ​ജി​ന് ചി​ല സ​വി​ശേ​ഷ​ത​ക​ളു​ണ്ട്. വൈ​ദ്യു​തി, ഇ​ന്‍റര്‍​നെ​റ്റ്, ശു​ചി​മു​റി, എ​ന്നി​വ ല​ഭ്യ​മ​ല്ല.

എ​ന്നാ​ല്‍, ബ്രി​ട്ട​നി​ലെ ഏ​കാ​ന്ത​മാ​യ ഈ ​അവധിക്കാല വസതിയുടെ വി​ല എ​ത്ര​യാ​ണെ​ന്നോ 550,000 പൗ​ണ്ട്, അ​താ​യ​ത്് 5 കോ​ടി​യി​ലും കൂ​ടു​ത​ല്‍!

ആ​ഢം​ബ​ര​മി​ല്ല

സാ​ധാ​ര​ണ വേ​ന​ല്‍​ക്കാ​ല വ​സ​തി​ക​ളെ​പ്പോ​ലെ ആ​ഡം​ബ​ര​പൂ​ര്‍​ണ്ണ​മാ​യി​രി​ക്കി​ല്ല ഇ​വി​ടം.19ാം നൂ​റ്റാ​ണ്ടി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ നെ​പ്പോ​ളി​യ​ന്‍ യു​ദ്ധ​ത​ട​വു​കാ​ര്‍​ക്കാ​യി കിം​ഗ്‌​സ്‌​വെ​യ​റി​നും ബ്രി​ക്‌​സാ​മി​നും ഇ​ട​യി​ല്‍ നി​ര്‍​മ്മി​ച്ച മൂ​ന്ന് കോ​ട്ടേ​ജു​ക​ളി​ല്‍ ഒ​ന്നാ​ണ് ഈ ​കോ​ട്ടേ​ജ്.

കോ​സ്റ്റ്ഗാ​ര്‍​ഡു​ക​ള്‍​ പു​ക​യി​ല ക​ട​ത്തു​കാ​രെ നി​രീ​ക്ഷി​ക്കാ​നും ഇ​ത് ഉ​പ​യോ​ഗി​ച്ചി​രു​ന്നു.

സൗകര്യം ഇത്തിരി കുറവാണെങ്കിലും നീ​ല​ക്ക​ട​ലി​ന്‍റെ മ​നോ​ഹാ​രി​ത​ക​ളെ​ല്ലാം ഈ ​കോ​ട്ട​ജി​ല്‍ നി​ന്നും ആ​സ്വ​ദി​ക്കാം. തി​ര​മാ​ല​ക​ള്‍ തീ​ര​ത്തു വ​ന്നു മ​ട​ങ്ങു​ന്ന​ത് എ​ണ്ണി സ​മ​യം ചെ​ല​വി​ടാം.

കാ​ര്‍​വ​രും പ​ക്ഷേ,

കാ​റി​നൊ​ക്കെ വ​രാം. പ​ക്ഷേ, കു​റ​ച്ചു ദൂ​രം ന​ട​ക്കു​ക​യും വേ​ണം ഈ ​കോ​ട്ടേ​ജി​ലേ​ക്ക് എ​ത്താ​ന്‍.

പ​തി​ന​ഞ്ചു മി​നി​റ്റു​ള്ള ന​ട​പ്പ് ആ​ളു​ക​ളെ ഈ ​കോ​ട്ടേ​ജി​ലേ​ക്കു​ള്ള വ​രി​വ​ല്‍​നി​ന്നും പി​ന്തി​ര​യാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്നു​ണ്ട്. മ​ഴ​വെ​ള്ള സം​ഭ​ര​ണി​യാ​ണ് വെ​ള്ള​ത്തി​നു​ള്ള പ്ര​ധാ​ന സ്രോ​ത​സ്.

ചു​രു​ക്ക​ത്തി​ല്‍ പൂ​ര്‍​ണ​മാ​യും പ​രി​സ്ഥി​തി സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷം. ആ​വ​ശ്യ​ത്തി​നു വെ​ള്ളം വേ​ണ​മെ​ങ്കി​ല്‍ ബ​ക്ക​റ്റി​ല്‍ എ​ടു​ത്തു​കൊ​ണ്ടു വ​ര​ണം.

ഇ​നി പ​ബി​ലൊ​ന്നു പോ​യി അ​ടി​ച്ചു​പൊ​ളി​ക്ക​ണ​മെ​ങ്കി​ലോ റോ​ഡ് മാ​ര്‍​ഗം നാ​ല​ര മൈ​ലി​ല​ധി​കം ദൂ​രെ​പ്പോ​ണം.

സൗ​ക​ര്യ​ങ്ങ​ളു​ണ്ട്

നാ​ഷ​ണ​ല്‍ ട്ര​സ്റ്റിന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ക​ട​ല്‍​ത്തീ​രം.​ ഒ​രു പ്ര​വേ​ശ​ന ഹാ​ള്‍, സി​റ്റിം​ഗ് റൂം, ​ഡൈ​നിം​ഗ് റൂം, ​അ​ടു​ക്ക​ള, മൂ​ന്ന് കി​ട​പ്പു​മു​റി​ക​ള്‍, ഒ​രു ഷ​വ​ര്‍ റൂം, ​ഒ​രു പി​ന്‍ പോ​ര്‍​ച്ച് എ​ന്നി​വ​യു​ണ്ട്.​

സ്വീ​ക​ര​ണ​മു​റി​യി​ല്‍ മ​ള്‍​ട്ടി-​ഫ്യു​വ​ല്‍ ബ​ര്‍​ണ​റു​ക​ള്‍ ഉ​ണ്ട്, അ​ടു​ക്ക​ള​യി​ല്‍ ഗ്യാ​സ് കു​ക്ക​റും ഗ്യാ​സ് ലാ​മ്പു​ക​ളും ഉ​ണ്ട്.​പു​റ​ത്ത്, ക​ല്ലു​കൊ​ണ്ട് നി​ര്‍​മ്മി​ച്ച ര​ണ്ട് സ്റ്റോ​ര്‍ റൂ​മു​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

ക​മ്പോ​സ്റ്റിം​ഗ് സം​വി​ധാ​ന​ത്തി​ലു​ള്ള സോ​ഡ​സ്റ്റ് ടോ​യ് ലെറ്റ് വീ​ട്ടി​ല്‍ നി​ന്നും അ​ല്‍​പ്പം അ​ക​ലെ​യാ​ണ്.​വീ​ടി​നു ചു​റ്റും ഒ​രു കാ​ട്ടു​പൂ​ന്തോ​ട്ട​വും കാ​ണാം.

വേ​റെ​യു​മു​ണ്ട്

ക​ഴി​ഞ്ഞ വ​ര്‍​ഷം വി​പ​ണി​യി​ലെ​ത്തി​യ ഇം​ഗ്ല​ണ്ടി​ലെ ത​ന്നെ ലേ​ക്ക് ഡി​സ്ട്രി​ക്റ്റി​ലെ സ്‌​കി​ഡാ​വ് ഹൗ​സ് 1.5 മി​ല്യ​ണ്‍ പൗ​ണ്ടി​നാ​ണ്് വി​റ്റ​ഴി​ഞ്ഞ​ത്.

റോ​ഡോ വൈ​ദ്യു​തി​യോ ഫോ​ണ്‍ സി​ഗ്ന​ലോ ഇ​ന്‍റര്‍​നെ​റ്റോ ഇ​വി​ടെ ല​ഭ്യ​മ​ല്ല. സ​ന്ദ​ര്‍​ശ​ക​ര്‍​ക്ക് ഇ​വി​ടെ​യെ​ത്താ​ന്‍ മൂ​ന്ന് മൈ​ലി​ല​ധി​കം ക്രോ​സ് ക​ണ്‍​ട്രി​യി​ലൂ​ടെ ന​ട​ക്കു​ക​യോ വ​ണ്ടി​യോ​ടി​ക്കു​ക​യോ വേ​ണം.

ഒ​രു പ​ര്‍​വ്വ​ത​ത്തി​ന്‍റെ 1500 അ​ടി ഉ​യ​ര​ത്തി​ലാ​ണ് ആ​റ് ബെ​ഡ്‌​റൂ​മു​ള്ള ഈ ​കോ​ട്ടേ​ജ് സ്ഥി​തി ചെ​യ്യു​ന്ന​ത്.

ചു​റ്റും മ​റ്റു കൊ​ടു​മു​ടി​ക​ളാ​ല്‍ ചു​റ്റ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. 3.45 ഏ​ക്ക​റി​ലു​ള്ള ഈ ​ഏ​കാ​ന്ത​നി​ല​യം ഒ​രു ക​ര്‍​ഷ​ക​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ്.

Related posts

Leave a Comment