മൈ​മു​ന തേ​ൻ പു​ര​ട്ടി ഇ​റ​ക്കി​യ​ത് പ​തി​നേ​ഴു​കാ​രി​യെ; യു​വാ​വി​നെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി ആ​വ​ശ്യ​പ്പെ​ട്ട​ത് 10 ല​ക്ഷം രൂ​പ; ഭീ​ഷ​ണി​പ്പെ​ടു​ത്തി ന​ഗ്ന​ഫോ​ട്ടോ​യെ​ടു​ത്തു; പിന്നെ സംഭവിച്ചത്…

ക​ണ്ണൂ​ർ: ഏ​ച്ചൂ​ർ മാ​ച്ചേ​രി​യി​ലെ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഹ​ണി ട്രാ​പ്പി​ൽ​പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച പ​തി​നേ​ഴു​കാ​രി ഉ​ൾ​പ്പെ​ടെ നാ​ലു പേ​രെ ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ പ​തി​നേ​ഴു​കാ​രി, കു​ശാ​ൽ ന​ഗ​ർ സ്വ​ദേ​ശി​നി​യും കാ​ഞ്ഞ​ങ്ങാ​ട് മൂ​ളി​യാ​റി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന സി. ​മൈ​മൂ​ന (51), എ.​കെ. അ​ബ്‌​ദു​ൾ​ക​ലാം (52), ച​ട്ട​ഞ്ചാ​ൽ സ്വ​ദേ​ശി ഇ​ബ്രാ​ഹിം സ​ജ്‌​മ​ൽ അ​ർ​ഷാ​ദ് (28) എ​ന്നി​വ​രെ​യാ​ണു ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്‌​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് കാ​ഞ്ഞ​ങ്ങാ​ടാ​യി​രു​ന്നു സം​ഭ​വം.

പോ​ലീ​സ് പ​റ​യു​ന്ന​ത്: ഏ​ച്ചൂ​ർ മാ​ച്ചേ​രി സ്വ​ദേ​ശി​യാ​യ യു​വാ​വി​നോ​ട് 10 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ​രി​ച​യ​ത്തി​ലാ​യ പെ​ൺ​കു​ട്ടി യു​വാ​വി​നോ​ട് കാ​ഞ്ഞ​ങ്ങാ​ട്ടേ​ക്കു വ​രാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

അ​വി​ടെ​യെ​ത്തി​യ യു​വാ​വി​നെ ഒ​രു വീ​ട്ടി​ലെ​ത്തി​ച്ച് 10 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ ഷ​ർ​ട്ട് അ​ഴി​ച്ച് പെ​ൺ​കു​ട്ടി​ക്കൊ​പ്പം ഫോ​ട്ടോ​യെ​ടു​ത്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തി. പ​ണ​മി​ല്ലെ​ങ്കി​ൽ സ​മാ​ന വി​ല​യു​ള്ള സ്വ​ർ​ണം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു. അ​വ​സാ​നം ആ​റു ല​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു.

പ​ണം കൈ​വ​ശ​മി​ല്ലെ​ന്നും നാ​ട്ടി​ൽ​പോ​യി ബ​ന്ധു​ക്ക​ളി​ൽ​നി​ന്നു സ്വ​ർ​ണം വാ​ങ്ങി ത​രാ​മെ​ന്നും പ​റ​ഞ്ഞു പ്ര​തി​ക​ളെ​യും കൂ​ട്ടി ച​ക്ക​ര​ക്ക​ല്ലി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. യു​വാ​വ് ബ​ന്ധു​ക്ക​ളോ​ടു സം​ഭ​വം പ​റ​ഞ്ഞ​തോ​ടെ ഇ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ച​ക്ക​ര​ക്ക​ൽ പോ​ലീ​സി​ൽ വി​വ​രം ന​ൽ​കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment