തേനൂറുന്ന വാക്കുകൾകൊണ്ട് യുവാക്കളെ വീഴ്ത്തും;  ഒന്നു കാണണമെന്ന ആഗ്രഹത്തിൽ  ലോഡ്ജിലേക്ക് വിളിച്ചു വരുത്തും; വലയിൽ വീണ യുവാവിന് ലക്ഷങ്ങളുടെ നഷ്ടവും ശാരീരിക മർദനവും


കൊ​ച്ചി: സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വാ​വി​നെ പ്ര​ണ​യം ന​ടി​ച്ച് ലോ​ഡ്ജി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി മ​ർ​ദി​ച്ച​വ​ശ​നാ​ക്കി പ​ണ​വും സ്വ​ർ​ണ​വും ക​വ​ർ​ന്ന കൊ​ല്ലം സ്വ​ദേ​ശി​നി​ക്കാ​യി എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

വൈ​ക്കം സ്വ​ദേ​ശി​യാ​യ 34 കാ​ര​നെ യു​വ​തി മൂ​ന്നു സു​ഹൃ​ത്തു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഹ​ണി​ട്രാ​പ്പി​ന് ഇ​ര​യാ​ക്കി​യ​ത്.

ക്രൂര മർദനം
സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് യു​വാ​വ് ഇ​വ​രു​മാ​യി പ​രി​ച​യ​ത്തി​ലാ​യ​ത്. തു​ട​ർ​ന്ന് ഫോ​ണ്‍ വി​ളി​യാ​യി. ക​ഴി​ഞ്ഞ എ​ട്ടി​ന് എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ ലോ​ഡ്ജി​ലേ​ക്ക് യു​വ​തി ഇ​യാ​ളെ വി​ളി​ച്ചു​വ​രു​ത്തി.

205-ാം ന​ന്പ​ർ മു​റി​യി​ലെ​ത്തി​യ യു​വാ​വി​നെ യു​വ​തി​യും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ക​സേ​ര​യി​ൽ കെ​ട്ടി​യി​ട്ട് വാ​യി​ൽ തു​ണി​തി​രു​കി ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ചു.

തു​ട​ർ​ന്ന് ഒ​ന്നേ​കാ​ൽ പ​വ​ന്‍റെ മാ​ല​യും ഒ​രു​പ​വ​ന്‍റെ ചെ​യി​നും മോ​തി​ര​വും 20,000 രൂ​പ​യു​ടെ ഫോ​ണും പ​ഴ്സി​ൽ നി​ന്ന് 5,000 രൂ​പ​യും കൈ​ക്ക​ലാ​ക്കി.

ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ന്ന് 15,000 രൂ​പ മൊ​ബൈ​ൽ​ആ​പ്പ് വ​ഴി ഇ​വ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് ട്രാ​ൻ​സ്ഫ​ർ ചെ​യ്യി​പ്പി​ച്ച​ശേ​ഷം പ്ര​തി​ക​ൾ മു​ങ്ങു​ക​യാ​യി​രു​ന്നു.

ദേ​ഹ​മാ​സ​ക​ലം പ​രി​ക്കേ​റ്റ യു​വാ​വ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 13-ന് ​യു​വാ​വ് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

സിസിടിവിയിൽ?
യു​വാ​വി​നെ കൊ​ല്ലം സ്വദേശിനി വി​ളി​ച്ച ന​ന്പ​ർ കേ​ന്ദ്രീ​ക​രി​ച്ചും പ​ണം ട്രാ​ൻ​സ്ഫ​ർ ചെ​യ്ത അ​ക്കൗ​ണ്ട് വ​ഴി​യു​മാണ് നി​ല​വി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

ലോ​ഡ്ജി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രു​ക​യാ​ണ്. പ്ര​തി​ക​ൾ സ​മാ​ന​രീ​തി​യി​ലു​ള്ള ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടാ​കാ​മെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

Related posts

Leave a Comment