തൃ​ക്കൊ​ടി​ത്താ​ന​ത്ത് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്നേ​താ​ക്ക​ളെവീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ച്ച കേ​സ് ; സി​പി​എം പ​ഞ്ചാ​യ​ത്തം​ഗ​വും ബ്രാ​ഞ്ച് സെക്രട്ടറിയും പോലീസ് പിടിയിൽ


ച​ങ്ങ​നാ​ശേ​രി: തൃ​ക്കൊ​ടി​ത്താ​ന​ത്ത് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ വീ​ട്ടി​ൽ ക​യ​റി ക​ന്പി​വ​ടി​ക്ക് അ​ടി​ച്ച കേ​സി​ൽ സി​പി​എം പ​ഞ്ചാ​യ​ത്തം​ഗ​വും ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും റി​മാ​ൻ​ഡി​ൽ.

തൃ​ക്കൊ​ടി​ത്താ​നം പ​ഞ്ചാ​യ​ത്ത് നാ​ലാം​വാ​ർ​ഡം​ഗം ബൈ​ജു വി​ജ​യ​ൻ(43), മ​ണി​ക​ണ്ഠ​വ​യ​ൽ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ത​ട​ത്തി​ൽ സു​നി​ൽ​കു​മാ​ർ(45)​എ​ന്നി​വ​രെ​യാ​ണ് തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്ത​ത്.​

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ മ​നു​കു​മാ​ർ, ആ​ന്‍റോ ആ​ന്‍റ​ണി എ​ന്നി​വ​രെ​യാ​ണ് മ​നു​കു​മാ​റി​ന്‍റെ വീ​ട്ടി​ൽ ക​യ​റി ബൈ​ജു വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്.

ക​ഴി​ഞ്ഞ 12-ന് ​പു​ല​ർ​ച്ചെ 1.30നാ​ണ് സം​ഭ​വം. അ​ക്ര​മ​ത്തി​നു​ശേ​ഷം ഒ​ളി​വി​ൽ​പ്പോ​യ ഇ​രു​വ​രെ​യും ഇ​ന്ന​ലെ​യാ​ണ് തൃ​ക്കൊ​ടി​ത്താ​നം എ​സ്എ​ച്ച്ഒ ഇ.​അ​ജീ​ബ്, എ​സ് ഐ ​ബോ​ബി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​നു​കു​മാ​റി​ന്‍റെ വീ​ട്ടി​ൽ​ക്ക​യ​റി ബൈ​ജു അ​ക്ര​മം ന​ട​ത്തു​ന്ന രം​ഗം സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. ബൈ​ജു​വാ​ണ് കേ​സി​ലെ ഒ​ന്നാം​പ്ര​തി.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൂ​ന്പു​ങ്ക​ൽ ആ​ന്‍റ​ണി (​മ​ജു-43)​വി​നെ പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മ​നു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ണി​ക​ണ്ഠ​വ​യ​ലി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സ്ഥാ​പി​ച്ച​തും കേ​സിലെ ​പ്ര​തി തൂ​ന്പു​ങ്ക​ൽ ആ​ന്‍റ​ണി​യു​മാ​യി നി​ല​നി​ന്ന വാ​ക്കു ത​ർ​ക്ക​വും പ്ര​ശ്ന​ങ്ങ​ളു​മാ​ണ് വീ​ടു​ക​യ​റി അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

Related posts

Leave a Comment