എടുത്തുചാടി ടെസ്റ്റുകള്‍ നടത്തരുത്! മെഡിക്കല്‍ ഇന്‍ഷുറന്‍സ് കാര്‍ഡ് ആശുപത്രിയില്‍ കാണിക്കരുത്; അറിഞ്ഞിരിക്കണം, സ്വകാര്യ ആശുപത്രികളിലെ ചില കള്ളത്തരങ്ങളെക്കുറിച്ച്

രോഗത്തേക്കാള്‍ ഭയാനകമാണ് രോഗസൗഖ്യത്തിനുവേണ്ടി ആശുപത്രികളില്‍ പ്രത്യേകിച്ച് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നതെന്നാണ് ഇപ്പോള്‍ പൊതുവേ പറയപ്പെടുന്നത്. കാരണം, വ്യക്തവുമാണ്. അത്രയ്ക്ക് കഴുത്തറുപ്പാണല്ലോ സ്വകാര്യ ആശുപത്രികളില്‍ നടന്നുവരുന്നത്. ചെറിയ പനിയോ ജലദോഷമോ ബാധിച്ച് ആശുപത്രികളില്‍ ചെന്നാലും ചെക്കപ്പുകളും ടെസ്റ്റുകളും കുറിച്ചുതരുന്ന അവസ്ഥ. അല്ലെങ്കില്‍ അഡ്മിറ്റ് ചെയ്യും. ഇക്കാരണങ്ങള്‍ക്കൊണ്ട് സാധാരണക്കാര്‍ക്ക് സ്വകാര്യ ആശുപത്രികളുടെ സമീപത്തുകൂടി പോവാന്‍ പോലും ഭയമാണ്. എന്നാല്‍ ചില പ്രത്യേക കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തിയാല്‍ ഈ കഴുത്തറപ്പന്‍ ചികിത്സാരീതികളെ തടഞ്ഞുകൊണ്ട് വിദഗ്ധ ചികിത്സ ഉറപ്പാക്കാവുന്നതേയുള്ളു.

ശ്രദ്ധിക്കുക, അടുത്ത തവണ ഡോക്ടറെ കാണുമ്പോള്‍ നിങ്ങളുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് കാര്‍ഡ് ഒരിക്കലും അവരെ കാണിക്കരുത്. അഥവാ ഉണ്ടെന്ന കാര്യം അറിയിക്കരുത്. കാണിച്ചാല്‍ ഉറപ്പായും നിങ്ങള്‍ക്ക് വിലയേറിയ ടെസ്റ്റുകള്‍ കുറിച്ചിരിക്കും. നിങ്ങളെ ഏതെങ്കിലും തരത്തില്‍ ഭയപ്പെടുത്താനോ വേഗത്തില്‍ ടെസ്റ്റ് ചെയ്യാന്‍ നിര്‍ബന്ധിച്ചാലോ ഉടന്‍ അവിടെനിന്നും ഇറങ്ങുക. നിങ്ങളെ ട്രാപ്പിലാക്കാനുള്ള ശ്രമമാണ് അവിടെ നടക്കുന്നത് എന്ന് മനസ്സിലാക്കുക. ഇനി, അഥവാ, ആശുപത്രി നിങ്ങള്‍ക്ക് ഓപ്പറേഷനോ ടെസ്റ്റോ കുറിച്ചാല്‍ ഉടനെ ചെയ്യാന്‍ തയാറാവരുത്. പകരം ഇത് സംബന്ധിച്ച് നിങ്ങള്‍ക്ക് ആധികാരികമായും സൗജന്യമായും വിവരങ്ങള്‍ ലഭിക്കാന്‍ ഇപ്പോള്‍ ഇന്ത്യയില്‍ സൗകര്യമുണ്ട്. 800 3000 5206 എന്ന ടോള്‍ ഫ്രീ നമ്പറിലേയ്ക്ക് മിസ്ഡ് കോള്‍ അയയ്ക്കുക. അല്ലെങ്കില്‍ നിങ്ങളുടെ രോഗവിവരങ്ങള്‍ [email protected] എന്ന് ഇമെയില്‍ ഐഡിയിലേയ്ക്ക് അയയ്ക്കുക. അതുമല്ലെങ്കില്‍ medisensehealth.com എന്ന സൈറ്റ് സന്ദര്‍ശിക്കുക. അവിടെ നിങ്ങള്‍ക്ക് നിങ്ങളുടെ രോഗ വിവരങ്ങള്‍ ആധികാരികമായി പറഞ്ഞുതരാന്‍ ഡോക്ടര്‍മാര്‍ ഉണ്ട്. അവര്‍ നിങ്ങളെ സഹായിക്കും. ഇത് തികച്ചും ഫ്രീ ആയ സര്‍വീസ് ആണ്. ഇന്ത്യയിലൂടെ 21 നഗരങ്ങളില്‍ ഈ സേവനം ഇപ്പോള്‍ ലഭ്യമാണ്.

സാധാരണ വന്‍കിട ആശുപത്രികള്‍ ഒരു ഡോക്ടര്‍ക്ക് നല്‍കുന്ന പ്രതിഫലം മാസത്തില്‍ ഒന്നര ലക്ഷം രൂപയ്ക്കു മുകളിലാണ്. ഇത് ഇവര്‍ എങ്ങിനെയാണ് മുതലാക്കുക? അവിടെയാണ് ഞെട്ടിക്കുന്ന ആ കണക്കുകള്‍ ഒളിഞ്ഞിരിക്കുന്നത്. ഓരോ ആശുപത്രിയും തങ്ങളുടെ ഡോക്ടര്‍ക്ക് ഒരു ടാര്‍ജറ്റ് നിശ്ചയിച്ചിട്ടുണ്ട്. മാസാവസാനം ആ ടാര്‍ജറ്റ് പൂര്‍ത്തീകരിക്കാന്‍ ഡോക്ടര്‍മാര്‍ ബാധ്യസ്ഥരുമാണ്. അത് ഏകദേശം ഇങ്ങനെയാണ്. ഒന്നരലക്ഷം രൂപ ശമ്പളമുള്ള ഒരു ഡോക്ടര്‍ ഒരു മാസം മൂന്നു ലക്ഷം രൂപ വരെയുള്ള ടെസ്റ്റുകളും സ്‌കാനിംഗും നടത്തിയിരിക്കണം. 25 ഓപ്പറേഷനുകള്‍ റഫര്‍ ചെയ്തിരിക്കണം. ഇക്കാരണങ്ങളാലൊക്കെയാണ് അതീവ വിവേകത്തോടെ വേണം ചികിത്സയ്ക്കായി ആശുപത്രികളെ സമീപിക്കാന്‍ എന്ന് പറയുന്നത്.

 

 

 

Related posts