ആ ശബ്ദം ഒറിജിനലോ..! പ​ണം ആ​വ​ശ്യ​പ്പെ​ട്ട് കച്ചവടക്കാരനെ ഭീ​ഷ​ണിപ്പെടുത്തിയ സംഭവം; അറസ്റ്റിലായ ബിജെപി നേതാവിന്‍റെ ഫോ​ണ്‍ സം​ഭാ​ഷ​ണം പ​രി​ശോ​ധി​ക്കും

ച​വ​റ: പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ച​വ​റ​യി​ലു​ള്ള കു​ടി​വെ​ള്ള ക​ച്ച​വ​ട​ക്കാ​ര​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ബി ​ജെ പി ​നേ​താ​വി​ന്‍റെ ഫോ​ൺ സം​ഭാ​ഷ​ണം പ​രി​ശോ​ധി​ക്കും. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ച​രി​ക്കു​ന്ന ഫോ​ണ്‍ സം​ഭാ​ഷ​ണ​മാ​ണ് പ​രി​ശോ​ധി​ക്കു​ക. ബി​ജെ​പി ജി​ല്ലാ ക്ഷ​ണി​താ​വാ​യി​രു​ന്ന ച​വ​റ മേ​നാ​ന്പ​ള്ളി ഇ​ല​വും​ത​റ​യി​ൽ സു​ഭാ​ഷി​നെ​യാ​ണ് ച​വ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​ച​രി​ക്കു​ന്ന​ത് സു​ഭാ​ഷി​ന്‍റെ ശ​ബ്ദ​മാ​ണോ എ​ന്ന് ഒ​ത്ത് നോ​ക്കു​മെ​ന്നും ഇ​തി​നെ തു​ട​ർ​ന്നാ​യി​രി​ക്കും കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ എ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പ​രാ​തി​യെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ച​വ​റ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ ഇ​യാ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും സു​ഭാ​ഷ് അ​തി​ന് ത​യാ​റാ​യി​ല്ല .

ഇ​തി​നെ തു​ട​ർ​ന്ന് വീ​ട്ടി​ൽ നി​ന്നും ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് രാ​ത്രി​യോ​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​ന്ന് കൂ​ടു​ത​ൽ മൊ​ഴി എ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

Related posts