പൊ​റോ​ട്ട, ക​ൽ​ത്ത​പ്പം, ചി​ക്ക​ൻ ക​റി, പു​ഴു അ​രി​ക്കു​ന്ന ചി​ക്ക​ൻ ഫ്രൈ,​ പ​ഴ​കി​യ മ​സാ​ല, മീ​ൻ​ക​റി..! fresh ആയിരുന്നു, പിടിവീഴുംവരെ…

കാ​സ​ർ​ഗോ​ഡ്: ചെ​ങ്ക​ള പ​ഞ്ചാ​യ​ത്തി​ലെ നെ​ല്ലി​ക്ക​ട്ട​യി​ലെ ഹോ​ട്ട​ലു​ക​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പ് അ​തി​രാ​വി​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ​ഭ​ക്ഷ​ണം പി​ടി​ച്ചെ​ടു​ത്തു ന​ശി​പ്പി​ച്ചു.

പൊ​റോ​ട്ട, ക​ൽ​ത്ത​പ്പം, ചി​ക്ക​ൻ ക​റി, പു​ഴു അ​രി​ക്കു​ന്ന ചി​ക്ക​ൻ ഫ്രൈ,​പ​ഴ​കി​യ മ​സാ​ല, മീ​ൻ​ക​റി എ​ന്നി​വ​യാ​ണ് പി​ടി​കൂ​ടി​യ​ത്. അ​ഞ്ചു ഹോ​ട്ട​ലു​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി.

പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ഏ​ഴു ദി​വ​സ​ത്തെ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ക​ട​ക​ളി​ൽ പ്ലാ​സ്റ്റി​ക്ക് കാ​രി​ബാ​ഗ് പ​രി​രോ​ധ​ന​യും ന​ട​ത്തി.

ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ബി.​അ​ഷ​റ​ഫ്, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ച​ന്ദ്ര​ശേ​ഖ​ർ ത​മ്പി, കെ.​എ​സ്. രാ​ജേ​ഷ്, എ​സ്. ഹാ​സി​ഫ്, പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര​ൻ റ​ഫീ​ക്ക് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts

Leave a Comment