വീ​ടെ​ന്ന സ്വ​പ്നം അ​ക​ലെ..! പ​റ​ഞ്ഞാ​ൽ തീ​രാ​ത്ത നി​സ്സ​ഹാ​യ​ത​ക​ൾ​ക്ക് മു​ന്നി​ൽ പ​ത്മി​നി​യുടെയും എട്ടുവയസുകാരി മകളുടെയും ജീ​വി​തം ചോ​ദ്യ​ചി​ഹ്ന​മാവുന്നു

house-pathminiകൊ​യി​ലാ​ണ്ടി: പ​റ​ഞ്ഞാ​ൽ തീ​രാ​ത്ത നി​സ്സ​ഹാ​യ​ത​ക​ൾ​ക്ക് മു​ന്നി​ൽ പ​ത്മി​നി​യു​ടെ ജീ​വി​തം ചോ​ദ്യ​ചി​ഹ്ന​മാ​വു​ക​യാ​ണ്. പ​ത്ത് വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​വാ​ത്ത കൊ​ച്ചു വീ​ട്. എ​ട്ട് വ​യ​സ്സി​ന്‍റെ നി​ഷ്ക​ള​ങ്ക​ത​യി​ലും ഇ​ല്ലാ​യ്മ​ക​ൾ നു​ണ​യു​ന്ന ഏ​ക​മ​ക​ൾ. പ​ണി ചെ​യ്ത് വീ​ട് പു​ല​ർ​ത്താ​നാ​കാ​ത്ത അ​വ​സ്ഥ.

ദു​രി​ത​ക​ഥ​ക​ൾ തീ​രു​ന്നി​ല്ല ഇ​വ​ർ​ക്ക്. കൊ​യി​ലാ​ണ്ടി ന​ഗ​ര​സ​ഭ​യി​ലെ കു​റു​വ​ങ്ങാ​ട് വ​ര​കു​ന്നി​ൽ പ​ത്മി​നി​ക്കും മ​ക​ൾ ഭാ​വ​ന​യ്ക്കും ജീ​വി​തം ക​രു​പ്പി​ടി​പ്പി​ക്കാ​ൻ ഇ​നി ക​രു​ണ വ​റ്റാ​ത്ത​വ​രു​ടെ കൈ​ത്താ​ങ്ങ് മാ​ത്ര​മെ ആ​ശ്ര​യ​മാ​യു​ള്ളൂ.ഏ​ഴുവ​ർ​ഷം മു​ന്പാ​ണ് പ​ത്മി​നി​യു​ടെ ഭ​ർ​ത്താ​വ് വേ​ലാ​യു​ധ​ൻ കാ​ൻ​സ​ർ ബാ​ധി​ത​നാ​യി മ​ര​ണ​പ്പെ​ട്ട​ത്. വേ​ലാ​യു​ധ​ന്‍റെ ചി​കി​ത്സ​യ്ക്കും മ​റ്റു​മാ​യി വ​ലി​യൊ​രു തു​ക ചെ​ല​വ​ഴി​ക്കേ​ണ്ടി വ​ന്ന കു​ടും​ബ​ത്തി​ന് ക​ട​ബാ​ധ്യ​ത​ക​ളേ​റു​ക​യാ​യി​രു​ന്നു.​

പ​ത്തുവ​ർ​ഷം മു​ന്പ് ആ​കെ​യു​ള്ള ര​ണ്ട് സെ​ന്‍റി​ൽ ന​ഗ​ര​സ​ഭ​യു​ടെ പ​ദ്ധ​തി പ്ര​കാ​രം തു​ട​ങ്ങിവ​ച്ച കൊ​ച്ചുവീ​ടി​ന്‍റെ പ​ണി പോ​ലും ഇ​തുവ​രെ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി​ല്ല. മേ​ൽ​ക്കൂ​ര കോ​ണ്‍​ക്രീ​റ്റ് ചെ​യ്തി​ട്ട് വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞു. എ​ന്നി​ട്ടും അ​ട​ച്ചു​റ​പ്പു​ള്ള വീ​ട്ടി​ൽ അ​ന്തി​യു​റ​ങ്ങു​ക എ​ന്ന​ത് പ​ത്മി​നി​ക്കും മ​ക​ൾ​ക്കും ഇ​ന്നും സ്വ​പ്നം മാ​ത്രം. പ്രാ​യ​പൂ​ർ​ത്തി​യെ​ത്താ​ത്ത മ​ക​ളോ​ടൊ​പ്പം കു​ടും​ബ​വീ​ടു​ക​ളി​ലും മ​റ്റും അ​ന്തി​യു​റ​ങ്ങേ​ണ്ട ദു​ര​വ​സ്ഥ​യി​ലാ​ണി​പ്പോ​ൾ വി​ധ​വ​യാ​യ ഈ ​വീ​ട്ട​മ്മ.

മ​ക​ളു​ടെ ഭാ​വി​യും വി​ദ്യാ​ഭ്യാ​സ​വും ഓ​ർ​ക്കു​ന്പോ​ൾ പ​ത്മി​നി​യു​ടെ മ​ന​സ്സി​ൽ തീ​യാ​ളു​ക​യാ​ണ്. ശാ​രീ​രി​ക അ​വ​ശ​ത​ക​ൾ കാ​ര​ണം ഉ​പ​ജീ​വ​ന മാ​ർ​ഗ്ഗ​വും ഈ ​കു​ടും​ബ​ത്തി​ന്ന് അ​ന്യ​മാ​വു​ക​യാ​ണ്.​വീ​ട് പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​നും മ​ക​ളു​ടെ ഭാ​വി സം​ര​ക്ഷ​ണ​ത്തി​നു​മാ​യി വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ എ.​കെ. വീ​ണ, ടി.​പി. ബീ​ന എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യി സ​ഹാ​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.  കെഡിസി ബാ​ങ്കി​ന്‍റെ കൊ​യി​ലാ​ണ്ടി സാ​യാ​ഹ്ന​ശാ​ഖ​യി​ൽ അ​ക്കൗ​ണ്ട് ന​ന്പ​ർ 1005 21201020034 (ഐ​എ​ഫ്എ​ഫ്സി: ഐ​കെ ബി​എ​ൽ​ഒ 114 കെ ​07)

Related posts