പരിസ്ഥിതി സ്നേഹം വരാന്തയിൽ തന്നെ..!? പ​രി​സ്ഥി​തി ദി​ന​ത്തി​ൽ ഒരു കോടി വൃക്ഷതൈ നടുമെന്ന് മുഖ്യമന്ത്രി പറഞ്ഞ തിൽ കാരശേരിയിലെ ഈ തൈകളും പെടുമോ?

marathaiമു​ക്കം: ജൂ​ണ്‍ അ​ഞ്ചി​ന് പ​രി​സ്ഥി​തി ദി​ന​ത്തി​ൽ സം​സ്ഥാ​ന​ത്താ​ക​മാ​നം ഒ​രു കോ​ടി വൃ​ക്ഷത്തൈ​ക​ൾ ന​ടു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യും 70 ല​ക്ഷം വൃ​ക് ത്തൈക​ൾ ന​ടു​മെ​ന്ന് വ​നം മ​ന്ത്രി​യും ന​ട​ത്തി​യ പ്ര​സ്താ​വ​ന​ക​ൾ വെ​ള്ള​ത്തി​ലാ​ക്കി വി​ത​ര​ണ​ത്തി​നെ​ത്തി​ച്ച തൈ​ക​ൾ ന​ശി​ക്കുന്നു.

സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​ന​ത്തോ​ടെ ജ​ന​ങ്ങ​ൾ ഒ​ന്ന​ട​ങ്കം പ​രി​സ്ഥി​തി ദി​ന​ത്തി​ൽ വൃ​ക്ഷത്തൈ​ക​ൾ ന​ടു​ന്ന​തി​നാ​യി മ​ത്സ​രി​ച്ചു. മി​ക്ക​യി​ട​ങ്ങ​ളി​ലും വൃ​ക്ഷത്തൈക​ളു​ടെ വി​ത​ര​ണം ഗ്രാ​മപ​ഞ്ചാ​യ​ത്തു​ക​ൾ മു​ഖേ​ന​യാ​യി​രു​ന്നു. എ​ന്നാ​ൽ കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​ത്തെ​ത്തി​യ  വൃ​ക്ഷത്തൈക​ളു​ടെ അ​വ​സ്ഥ ക​ഷ്ടം ത​ന്നെ​യാ​യി​രു​ന്നു.  വെ​യി​ലും മ​ഴ​യു​മേ​റ്റ് തൈ​ക​ൾ ന​ശി​ച്ചു കൊ​ണ്ടി​രി​ക്കു​ന്നു. ചു​രു​ക്ക​ത്തി​ൽ തൈ ​ന​ടീ​ൽ ചാ​ന​ലു​ക​ളി​ലും പ​ത്ര​ങ്ങ​ളി​ലും മാ​ത്ര​മാ​യി ഒ​തു​ങ്ങി.

പ​നി പ​ട​രു​ന്പോ​ൾ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​തി​രി​ക്കു​ന്ന ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളെ ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി വി​മ​ർ​ശി​ച്ചി​രു​ന്നു.​ഇ​തി​നുപി​ന്നാ​ലെ​യാ​ണി​പ്പോ​ൾ ന​ടു​ന്ന​തി​നാ​യി എ​ത്തി​ച്ച തൈ​ക​ളും ന​ശി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു തൈ ​പോ​ലും ന​ഷ്ട​പ്പെ​ടു​ത്ത​രു​ത് എ​ന്ന സ​ർ​ക്കാ​റി​ന്‍റെ നി​ർ​ദേ​ശ​മു​ണ്ടാ​യി​രി​ക്കെ​യാ​ണ് നൂ​റു​ക​ണ​ക്കി​ന് തൈ​ക​ൾ ന​ശി​ക്കു​ന്ന​ത്.

Related posts