ജോലിസ്ഥലത്ത് തൊഴിലാളികൾ പലതരത്തിലുള്ള മാനസ്ക പീഡനങ്ങൾ ഏറ്റു വാങ്ങുന്നത് മുൻപും ചർച്ച ആയതാണ്. ഇപ്പോഴിതാ സമാനമായൊരു സംഭവമാണ് വീണ്ടുംസോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എച്ച് ആർ സൂപ്പർവൈസർ ജീവനക്കാരിയായ യുവതിക്ക് അയച്ച മെസേജുകളുടെ സ്ക്രീൻഷോട്ട് ആണ് പ്രചരിക്കുന്നത്. ചൈനയിലാണ് സംഭവം.
പനിയും ക്ഷീണവും കാരണം ജോലി സമയത്തിനിടയിൽ കുറച്ച് ഇടവേള എടുക്കേണ്ടി വന്നു. ഒരു മണിക്കൂർ വിശ്രമിച്ച ശേഷം ജോലിക്ക് പ്രവേശിക്കാം എന്ന് എച്ച് ആർ സൂപ്പർവൈസറിനോട് യുവതി പറയുകയും ചെയ്തു.
തനിക്ക് 37.9°C പനി എന്നാണ് യുവതി പറഞ്ഞത്. നീ വളരെ ദുർബലയാണ്, 38 ഡിഗ്രി പോലും താങ്ങാനുള്ള കഴിവ് നിനക്ക് ഇല്ലേ എന്ന് ചോദിച്ചുകൊണ്ട് എച്ച് ആർ സൂപ്പർവൈസർ തന്നെ പരിഹസിക്കുകയായിരുന്നു എന്നാണ് യുവതി പറയുന്നത്.
പോസ്റ്റ് വൈറലായതോടെ നിരവധി ആളുകളാണ് കമന്റ് ചെയ്തത്. സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന പീഡനങ്ങൾ വച്ചുപൊറുപ്പിക്കരുതെന്നും എന്തായാലും നടപടി എടുക്കണമെന്നുമാണ് പലരും കമന്റ് ചെയ്തത്.