ചി​കി​ത്സയ്ക്കെ​ത്തി​യ വി​ദ്യാ​ർ​ഥിനി​ക​ളെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ..! വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ടി​നു താ​ക്കീ​ത്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

അ​മ്പ​ല​പ്പു​ഴ: വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ൾ​ക്കു നേരേ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തുനി​ന്ന് ഉ​ണ്ടാ​യ മോ​ശം പ്ര​വൃ​ത്തി​യി​ൽ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക‌്ഷ​ൻ ക​മ്മി​റ്റി​യുടെ താ​ക്കീ​ത്.

ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തുനി​ന്നു മെ​ച്ച​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ൽ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ക​മ്മി​റ്റി നി​ർ​ദേശി​ച്ചു.

കഴിഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സയ്ക്കെ​ത്തി​യ വി​ദ്യാ​ർ​ഥിനി​ക​ളെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ മ​ർ​ദിച്ചെ​ന്നും വീ​ഡി​യോ റിക്കാ​ർ​ഡ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ചെന്നും ആ​രോ​പി​ച്ച് ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ ചൈ​ൽ​ഡ് പ്രൊട്ടക്‌ഷൻ ക​മ്മി​റ്റി​യെ സ​മീ​പി​ച്ചി​രു​ന്നു.

കൂ​ടാ​തെ വീ​ഡി​യോ പ്ര​ച​രി​ച്ച​തി​ന്‍റെ വി​ഷ​മ​ത്തി​ൽ ഒ​രു കു​ട്ടി അ​മി​ത​മാ​യി ഗു​ളി​ക ക​ഴി​ച്ച് ആ​ശു​പ​ത്രി​യി​ലാ​യ​ കാ​ര്യ​വും അ​പ​മാ​നം മൂ​ലം സ്കൂ​ളി​ൽ പോ​കാ​തി​രു​ന്ന​തും ര​ക്ഷ​ാക​ർ​ത്താ​ക്ക​ൾ ക​മ്മി​റ്റി​യെ അ​റി​യി​ച്ചു.

സംഭവത്തിൽ ചൈ​ൽ​ഡ് ലൈ​ൻ പ്ര​ത്യേ​കം തെ​ളി​വെ​ടു​പ്പ് ന​ട​ത്തി അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് വ്യാ​ഴാ​ഴ്ച ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ക​മ്മി​റ്റി​യി​ൽ അ​വ​ത​രി​പ്പി​ച്ചു.

ഇ​തേത്തു​ട​ർ​ന്നാ​ണ് ക​മ്മി​റ്റി​യി​ൽ പ​ങ്കെ​ടു​ത്ത ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് താ​ക്കീ​ത് ന​ൽ​കി​യ​ത്.

നി​യ​മ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പോ​ലീ​സി​ന് മാ​ത്ര​മേ അ​ധി​കാ​രം ഉ​ള്ളെ​ന്നും സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ​ക്ക് ഇ​തി​നു​ള്ള അ​ധി​കാ​രം ന​ൽ​കി​യി​ട്ടി​ല്ല​ന്നും ക​മ്മി​റ്റി പ​റ​ഞ്ഞു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ.​താ​ഹ, ഡി​സി​പി​ഒ ടി.​വി. മി​നി​മോ​ൾ, സി​ഡ​ബ്ല്യു​സി ചെ​യ​ർ​പേ​ഴ്ൺ അ​ഡ്വ.​ജി. വ​സ​ന്ത​കു​മാ​രി​യ​മ്മ, മെ​ഡി​ക്ക​ൽ കോ​ളജ് സൂ​പ്ര​ണ്ട് ഡോ ​ജോ​ർ​ജ് പു​ളി​ക്ക​ൽ , ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ, ശി​ശു​ക്ഷേ​മ സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ. ​നാ​സ​ർ, പ്രേം​സാ​യി ഐ​സി​ഡി​സി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ മാ​യ, ല​ക്ഷ്മി, സാ​മൂ​ഹ്യ​നീ​തി, പോ​ലീ​സ്, ചൈ​ൽ​ഡ് ലൈ​ൻ, ജു​വൈ​ന​ൽ ഹോം ​പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment