നെ​​​​യി​​​​ൽപോ​​​​ളീ​​​​ഷാ​​​​യി രാ​​​​ജ്യ​​​​ങ്ങ​​​​ൾ ! പ്രിയങ്ക ഒരു സംഭവാട്ടാ…

ബെ​​​​ർ​​​​മിം​​​​ഗ്ഹാം: കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് ഗെ​​​​യിം​​​​സ് വ​​​​നി​​​​താ വി​​​​ഭാ​​​​ഗം 10 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ റെ​​​​യ്സ് വാ​​​​ക്കിം​​​​ഗി​​​​ൽ ഇ​​​​ന്ത്യ​​​​ക്കാ​​​​യി വെ​​​​ള്ളി നേ​​​​ടി​​​​യ പ്രി​​​​യ​​​​ങ്ക ഗോ​​​​സ്വാ​​​​മി ഒ​​​​രു സം​​​​ഭ​​​​വ​​​​മാ​​​​ണ്.

കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ റേ​​​​സ് വാ​​​​ക്കിം​​​​ഗി​​​​ലൂ​​​​ടെ ഇ​​​​ന്ത്യ​​​​ക്ക് ല​​​​ഭി​​​​ക്കു​​​​ന്ന ആ​​​​ദ്യമെ​​​​ഡ​​​​ലാ​​​​ണ് പ്രി​​​​യ​​​​ങ്ക എ​​​​ന്ന 26കാ​​​​രി സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്. ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് മു​​​​സാ​​​​ഫ​​​​ർ​​​​ന​​​​ഗ​​​​ർ സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​ണ്.

പ്രി​​​​യ​​​​ങ്ക​​​​യു​​​​ടെ നെ​​​​യി​​​​ൽപോ​​​​ളീ​​​​ഷി​​​​ന് ഒ​​​​രു പ്ര​​​​ത്യേ​​​​ക​​​​ത​​​​യു​​​​ണ്ട്. വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ ദേ​​​​ശീ​​​​യ പ​​​​താ​​​​ക​​​​ക​​​​ളാ​​​​ണ് നെ​​​​യി​​​​ൽ പോ​​​​ളീ​​​​ഷാ​​​​യി പ്രി​​​​യ​​​​ങ്ക ആ​​​​ലേ​​​​ഖ​​​​നം ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

പ്രി​​​​യ​​​​ങ്ക ഇ​​​​ന്ത്യ​​​​യെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ച് വി​​​​വി​​​​ധ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി യാ​​​​ത്ര ചെ​​​​യ്ത രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ ദേ​​​​ശീ​​​​യ പ​​​​താ​​​​ക​​​​ക​​​​ളാ​​​​ണ് നെ​​​​യി​​​​ൽ പോ​​​​ളീ​​​​ഷാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത് എ​​​​ന്ന​​​​താ​​​​ണ് വാ​​​​സ്ത​​​​വം.

വെ​​​​ള്ളിമെ​​​​ഡ​​​​ലു​​​​മാ​​​​യി പോ​​​​ഡി​​​​യ​​​​ത്തി​​​​ൽ നി​​​​ൽ​​​​ക്കു​​​​ന്ന പ്രി​​​​യ​​​​ങ്ക​​​​യു​​​​ടെ ഇ​​​​ട​​​​തുകൈ​​​​യി​​​​ൽ ഒ​​​​രു ചെ​​​​റി​​​​യ പ്ര​​​​തി​​​​മ​​​​യും ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു എ​​​​ന്ന​​​​തും മ​​​​റ്റൊ​​​​രു സ​​​​ത്യം.

എ​​​​വി​​​​ടെ​​​​യൊ​​​​ക്കെ പോ​​​​ഡി​​​​യ​​​​ത്തി​​​​ൽ ക​​​​യ​​​​റി​​​​യോ, അ​​​​വി​​​​ടെ​​​​യെ​​​​ല്ലാം കൈ​​​​യി​​​​ൽ ക​​​​രു​​​​തി​​​​യ കൃ​​​​ഷ്ണ​​​​ന്‍റെ ചെ​​​​റു​​വി​​​​ഗ്ര​​​​ഹ​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​ത്. ആ ​​​​പ​​​​തി​​​​വ് ബെ​​​​ർ​​​​മിം​​​​ഗ്ഹാ​​​​മി​​​​ലും പ്രി​​​​യ​​​​ങ്ക ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചു.

പേ​​​​ഴ്സ​​​​ണ​​​​ൽ ബെ​​​​സ്റ്റാ​​​​യ 43:38.83 സെ​​​​ക്ക​​​​ൻ​​​​ഡ് എ​​​​ന്ന സ​​​​മ​​​​യം കു​​​​റി​​​​ച്ചാ​​​​ണ് പ്രി​​​​യ​​​​ങ്ക കോ​​​​മ​​​​ണ്‍​വെ​​​​ൽ​​​​ത്ത് ഗെ​​​​യിം​​​​സ് വെ​​​​ള്ളി ക​​​​ഴു​​​​ത്തി​​​​ല​​​​ണി​​​​ഞ്ഞ​​​​ത്. ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യു​​​​ടെ ജെ​​​​മീ​​​​മ മൊ​​​​ണ്ടാ​​​​ഗി​​​​നാ​​​​യി​​​​രു​​​​ന്നു (42:34.30) സ്വ​​​​ർ​​​​ണം.

Related posts

Leave a Comment