22 എഫ്‌കെ ആവര്‍ത്തിക്കുന്നു! ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചുമാറ്റി; ശിക്ഷ അവിഹിതബന്ധത്തില്‍ ഏര്‍പ്പെട്ടതിന്

penis_0903ഗാസിയാബാദ്: അവിഹിതബന്ധത്തില്‍ ഏര്‍പ്പെട്ട ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചുമാറ്റി. ഗാസിയാബാദിലെ ഖോഡ കോളനിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മുപ്പതുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി സ്വദേശിയായ യുവതിയുമായി ഭര്‍ത്താവിനുള്ള ബന്ധം ഭാര്യ ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തിലേക്കു നയിച്ചത്. തര്‍ക്കത്തിനൊടുവില്‍ ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റുകയായിരുന്നു. വിവാഹം കഴിഞ്ഞ് പത്തു വര്‍ഷമായിട്ടും ഭര്‍ത്താവ് തനിക്കു ലൈംഗികബന്ധം നിഷേധിച്ചിരിക്കുകയാണെന്നും യുവതി ആരോപിക്കുന്നു.

കുടുംബകാര്യങ്ങളില്‍ ഭര്‍ത്താവ് ശ്രദ്ധ പുലര്‍ത്താത്തതും അക്രമത്തിനു കാരണമായെന്ന് യുവതി മൊഴി നല്‍കിയതായി ഗാസിയാബാദ് ഡിഎസ്പി അനില്‍ യാദവ് അറിയിച്ചു. ജനനേന്ദ്രിയം മുറിച്ചുമാറ്റപ്പെട്ട ഭര്‍ത്താവിനെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യയ്‌ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയില്‍ റീമാ കല്ലിങ്കല്‍ അവതരിപ്പിച്ച നായികാ കഥാപാത്രം, നായകന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റുന്നതായി കാണിക്കുന്നുണ്ട്. വിവാഹവാഗ്ദാനം നല്‍കി ചൂഷണം ചെയ്തതിന് ശേഷം ചതിച്ചതിനായിരുന്നു നായിക അത് ചെയ്തത്.

Related posts