വീട്ടിൽ അതിക്രമിച്ചു കയറി വൃദ്ധ​മാ​താ​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി 30 പ​വ​നും 70,000 രൂപ​യും കവർന്ന സംഭവം;  കേസിലെ മൂന്നുപ്ര​തി​ക​ളും പിടിയിലായെന്ന് സൂചന


മ​ണ്ണു​ത്തി:മു​ല്ല​ക്ക​ര​യി​ൽ ഡോ​ക്ട​റു​ടെ വീ​ട്ടി​ൽ വൃദ്ധ​മാ​താ​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി 30 പ​വ​നും 70,000 രൂപ​യും ക​വ​ർ​ന്ന സം​ഭ​വ​ത്തി​ലെ മു​ഴു​വ​ൻ പ്ര​തി​ക​ളും പോ ​ലീ​സ് വ​ല​യി​ലാ​യ​താ​യി സൂച​ന. പ്ര​തി​ക​ളെ ക്കുറി​ച്ച് കൃത്യ​മാ​യ സൂച​ന ല​ഭി​ച്ച​തി​നെത്തുട​ർ​ന്ന് അ​ന്വേ​ഷ​ണ സം​ഘം തി​രു​നെ​ൽവേ​ലി​യിലേ​ക്കു തി​രി​ച്ചി​ട്ടു​ണ്ട്. ഒ​ന്നാം പ്ര​തി​ സേ​ലം സ്വ​ദേ​ശി രാ​ജ​ശേ​ഖ​ര​നെ ക​ഴി​ഞ്ഞ ദി​വ​സം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി തെ​ളി​വെ​ടു​പ്പു ന​ട​ത്തി​യി​രു​ന്നു.

ന​വം​ബ​ർ 23 നാ​ണ് ഡോ.​ ക്രി​സ്റ്റി​യു​ടെ വീ​ടി ന്‍റെ വ​തി​ൽ​ത​ക​ർ​ത്ത് അ​ക​ത്തുക​യ​റി മാ​താ​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വ​ർ​ണവും പ​ണ​വും ക​വ​ർ​ന്ന​ത്. മോ​ഷ​ണം ന​ട​ന്ന രാ​ത്രി ക​ർ​ണാ​ട​ക ര​ജി​സ്ട്രേഷ​ൻ കാ​ർ ഡോ​ക്ട​റുടെ വീ​ടി​നു സ​മീ​പ​ത്തു ക​ണ്ടി​രു​ന്നു. പോ​ലീ​സ് ഇ​വ​രെ​പ്പറ്റി അ​ന്വേഷി​ക്കു​ക​യും ഇ​തി​ലെ ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സി​ന്‍റെ ചി​ത്രം മോ​ബൈ​ലി​ൽ പ​ക​ർ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

ഈ ​ഡ്രൈ​വി​ംഗ് ലെ​സ​ൻ​സ് കേ​ന്ദ്രീക​രി​ച്ചു ന​ട​ത്തിയ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​ധു​ര​സ്വ​ദേ​ശി​യാ​യ ക​റു​പ്പു​സ്വാ​മി എ​ന്ന ക്രി​മി​ന​ലി​ന്‍റെ​യാ​ണ് ലൈ​സ​ൻ​സെ​ന്നു മ​ന​സിലാ​യ​ത്.​ ഇ​യാ​ൾ മ​ര​ണ​പ്പെ​ട്ട​തി​നെ​ത്തുട​ർ​ന്ന് ഈ ​ലൈ​സ​ൻ​സ് മൂന്നുമാ​സം മു​ന്പ് വാ​ങ്ങി​പ്പോ​യ അ​മ്മാ​വ​ൻ മ​ണി​ക​ണ്ഠ​നെ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണത്തി​ലാ​ണു നാ​ലം​ഗ​സം​ഘ​ത്തക്കു​റി​ച്ച് അ​റി​വു ല​ഭി​ച്ച​ത്.

ഒ​ന്നാം പ്ര​തി കോ​യ​ന്പ​ത്തൂരി​ലെ തു​ടി​യ​ല്ലൂരി​ൽനി​ന്നും 120 പ​വ​നും പ​ണ​വും ക​വ​ർ​ന്നശേ​ഷം ഒ​ളി​ൽ പോ​യി​രി​ക്കു​ക​യാ​യിരു ന്നു. ഇ​യാ​ളു​ടെ ര​ഹ​സ്യ​താ​വ​ളം ക​ണ്ടുപി​ടി​ച്ച് തു​ടി​യ​ല്ലൂർ പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യും ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യുമാ​യി​രു​ന്നു. മ​ണ്ണു​ത്തി പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ഇ​വി​ടെ കൊ​ണ്ടുവ​ന്ന് തെ​ളി​വെ​ടു​പ്പു ന​ട​ത്തി. ഇ​വ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വാ​ഹ​നം ക​ർ​ണാ​ട​ക​യി​ൽനി​ന്നും മോ​ഷ്ടി​ച്ച​താ​ണ് എ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

കേ​സി​ലെ മ​റ്റു മൂന്നുപ്ര​തി​ക​ളു​ടെ ഒ​ളി​ത്താ​വ​ളം സം​ബ​ന്ധി​ച്ച് പോ​ലീ​സി​നു കി​ട്ടി​യ ചി​ല സൂച​ന​ക​ളു​ടെ വെ​ളി​ച്ച​ത്തി​ൽ പോ​ലീ​സ് സം​ഘം ത​മി​ഴ്നാ​ട്ടി​ലേ​ക്കു തി​രി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ൽ ഇ​വ​രും പി​ടി​യി​ലാ​കുമെന്നാ​ണു സൂച​ന.

Related posts