ഒന്നിലധികം ഭാര്യമാരുമായി ജീവിക്കുന്ന ധാരാളം പുരുഷൻമാർ നമുക്കിടയിലുണ്ട്. പലപ്പോഴും അത്തരക്കാർ തങ്ങളുടെ ജീവിതം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്.
അങ്ങനെയുള്ളൊരു വ്യക്തിയുടെ ജീവിതമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജെയിം ബാരറ്റ് എന്ന യുവാവ് ആണ് കഥയിലെ നായകൻ. അദ്ദേഹത്തിന് അഞ്ച് ഭാര്യമാരും അവരിൽ 11 കുട്ടികളുമാണുള്ളത്. അത് മാത്രമല്ല ഇവരെല്ലാംവരും ഒറ്റ വീട്ടിലാണ് താമസിക്കുന്നതും.
ഇത്രയും വലിയ കുടുംബം ഉള്ളതിനാൽ താൻ സന്തോഷമുള്ളവനാണ് എന്നാണ് ജെയിം പറയുന്നത്. തന്റെ ശ്രദ്ധ നേടുന്നതിനായി ഭാര്യമാർ തമ്മിൽ തികച്ചും ആരോഗ്യകരമായ മത്സരത്തിലാണ് എന്നാണ് ജെയിം പറയുന്നത്.
ജെസ്, ഗാബി, ഡയാന, കാം, സ്റ്റാർ എന്നിവരാണ് ജെയിമിന്റെ അഞ്ച് ഭാര്യമാർ. ഇവർ തങ്ങളുടെ ജീവിതത്തെ കുറിച്ച് നിരന്തരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്.